ആന്റണിയുടെ ഇടപെടല്‍: സുധാകരനു സീറ്റു നല്കാന്‍ ഹൈക്കമാന്‍ഡ് വഴങ്ങിയതായി സൂചന

ആന്റണിയുടെ ഇടപെടല്‍: സുധാകരനു സീറ്റു നല്കാന്‍ ഹൈക്കമാന്‍ഡ് വഴങ്ങിയതായി സൂചന

ന്യൂഡല്‍ഹി: നിര്‍ണായക സമയത്ത്് എ.കെ ആന്റണിയുടെ ഇടപെടല്‍. കണ്ണൂരി ലെ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കിയ കെ. സുധാകരനു സീറ്റു നല്കാന്‍ ഒടുവില്‍ ധാരണ യായതായി സൂചന. ഇതോടെ 12 മണിത്ത് നടത്തുമെന്നു പ്രഖ്യാപിച്ച പത്രസമ്മേളനം സുധാകരന്‍ ഒഴിവാക്കി.

എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാ നത്തില്‍ കെ സുധാകരന് ഇളവു നല്‍കാനാണ്  ഹൈക്കമാന്‍ഡ് തീരുമാനം. സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചാല്‍ സുധാകരന്‍ പാര്‍ട്ടി വിട്ട് സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന റിപ്പോര്‍ ട്ടുകള്‍ക്കി ടെയാണ് ഹൈക്കമാന്‍ഡ് വഴങ്ങിയത്.

കെ സുധാകരന്‍ ഇന്ന് കണ്ണൂരിലെത്തും. നാളെ സുധാകരനു വേണ്ടി കണ്ണൂരില്‍ റോഡ് ഷോ നടത്തും. എംപിമാര്‍ മത്സരിക്കേണ്ടെന്ന ഹൈക്കമാന്‍ഡ് തീരുമാനം അറിഞ്ഞതോടെ, കടുത്ത അതൃപ്തി പ്രകടിപ്പിച്ച കെ സുധാകരന്‍ പാര്‍ട്ടി വിടുകയെന്ന നിലപാടിലേക്ക് നീങ്ങി. ഇതറിഞ്ഞ രമേശ് ചെന്നിത്തല കെ സുധാകരനുമായി ചര്‍ച്ച നടത്തി

പിന്നാലെ രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെടുകയും ചെയ്തു.കെ സുധാകരന്‍ പാര്‍ട്ടി വിട്ട് സ്വതന്ത്രനായി മത്സരിച്ചാല്‍ കണ്ണൂരില്‍ മാത്രമല്ല, മലബാറിലാകെ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്ന് രമേശ് ചെന്നിത്തല രാഹുല്‍ ഗാന്ധിയെ അറിയിച്ചു. പ്രശ്നത്തില്‍ ഇടപെട്ട എ കെ ആന്റണി, സുധാകരനും രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളുമായും ചര്‍ച്ച നടത്തി.

Antony’s intervention: Indications that the high command has given in to giving Sudhakaran a seat

Share Email
LATEST
Top