നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്റെ ഒന്നാംഘട്ട പട്ടിക ഇന്ന്; ലീഗിന്റെ സ്ഥാനാര്‍ഥികളേയും ഇന്നു പ്രഖ്യാപിച്ചേക്കും

നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്റെ ഒന്നാംഘട്ട പട്ടിക ഇന്ന്; ലീഗിന്റെ സ്ഥാനാര്‍ഥികളേയും ഇന്നു പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ആദ്യഘട്ട പട്ടികയും ലീഗിന്റെ പട്ടികയും ഇന്ന് പുറത്തുവരും. കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎല്‍എമാരില്‍ രണ്ടുപേര്‍ ഒഴികെയുളളവര്‍ക്ക് വീണ്ടും മത്സരിക്കാന്‍ അവസരം നല്കും. തൃപ്പൂണിത്തുറില്‍ ഇനി മത്സരിക്കാനില്ലെന്നു കെ. ബാബു വ്യക്തമാക്കിയതോടെ ഇവിടെ പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തണം. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനു പകരക്കാരനേയും പ്രഖ്യാപിക്കണം.ആദ്യഘട്ടത്തില്‍ പരമാവധി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ള നീക്കമാണ് നടത്തുന്നത്. 36 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് കഴിഞ്ഞദിവസം ധാരണയായിരുന്നു.

കോണ്‍ഗ്രസ് സ്‌ക്രീനിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രിയുടെ അധ്യക്ഷത യില്‍ ഇന്ന് ഡല്‍ഹിയില്‍ വീണ്ടും യോഗം ചേര്‍ന്ന് അന്തിമ തീരുമാനം കൈക്കൊള്ളും. ഇതിനിടെ കെ. സുധാകര്‍ ഉള്‍പ്പെടെ ചെലുത്തുന്ന സമ്മര്‍ദത്തെ പാര്‍ട്ടി ഏതുരീതിയില്‍ നേരിടുമെന്ന ചോദ്യവും ശക്തമാണ്. ഘടകകക്ഷികളില്‍ ലീഗുമായുള്ള സീറ്റ് വിഭജനം പൂര്‍ത്തിയായി. കേരളാ കോണ്‍ഗ്രസുമായുളള ചര്‍ച്ചയാണ് ഇനി പൂര്‍ത്തിയാവേണ്ട തുള്ളത്.

ഇന്നലെ രാത്രി നടന്ന ചര്‍ച്ചയില്‍ തീരുമാനമായില്ല. ഇന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും കേരളാ കോണ്‍ഗ്രസിന്റെ സീറ്റ് സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടാവുമെന്നും പ്രതിപക്ഷ നേതാവ് ഇന്നലെ വ്യക്തമാക്കിയിരുന്നു. പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ വീണ്ടും മത്സരിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പല തലത്തില്‍ ചര്‍ച്ച നടത്തിവരികയാണ്. ഇക്കാര്യത്തിലും അന്തിമ തീരുമാനം വരാനുണ്ട്.

Assembly elections: Congress’ first phase list today; League’s candidates may also be announced today

Share Email
LATEST
Top