മിഷിഗണില്‍ ജൂതപ്പള്ളിക്കു നേരെ ആക്രമണം: അക്രമി സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റു കൊല്ലപ്പെട്ടു

മിഷിഗണില്‍ ജൂതപ്പള്ളിക്കു നേരെ ആക്രമണം: അക്രമി സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റു കൊല്ലപ്പെട്ടു

മിഷിഗണ്‍: യുഎസിലെ മിഷിഗണില്‍ ജൂതപ്പള്ളിക്കു നേരെ ആക്രമണം. ഇറാനു നേരെ ഇസ്രയേലും അമേരിക്കയും സംയുക്തമായി സൈനീക നീക്കം നടത്തു ന്നതിനിടെ യാണ് ഇത്തരത്തില്‍ അമേരിക്കയിലെ ജൂത ദേവാലയത്തിനു നേരെ ആക്രമണ മുണ്ടായതെന്നതു ശ്രദ്ധേയമാണ്.

വെസ്റ്റ് ബ്ലൂംഫീല്‍ഡ് ടൗണ്‍ഷിപ്പിലെ ടെമ്പിള്‍ ഇസ്രയേല്‍ എന്ന ജൂതദേവാലത്തിലേക്ക് അക്രമി വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. അമേരിക്കന്‍സമയം ഉച്ചയ്ക്ക് 12.19 നാണ് സംഭവം ഉണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് സിനഗോഗില്‍ വ്‌യാപകമയാി തീപടര്‍ന്നു. ആക്രമണം ഉണ്ടായ ഉടന്‍തന്നെ പോലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ വെടിയേറ്റ് അക്രമി കൊല്ലപ്പെട്ടു.

ലെബനോണ്‍ വംശജനാണ് സിനഗോഗിനു നേരെ ആക്രമണം നടത്തിയത്. ദേവാല യത്തിനുള്ളിലുണ്ടായിരുന്ന ആളുകള്‍ സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു.
തീപടര്‍ന്നുണ്ടായ പുക ശ്വസിച്ചതിനെ തുടര്‍ന്ന് 30 ഓളം സുരക്ഷാ ഉദ്യോഗസ്ഥരെ ദേഹാസ്വാസ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള ആക്രമണമാണെന്നു എഫ് ബി ഐ വ്യക്തമാക്കി.

Attack on synagogue in Michigan: Attacker shot dead by security officers

Share Email
Top