ചിക്കാഗോ : ഈ വര്‍ഷത്തെ അഖിലലോക പ്രാര്‍ത്ഥനാ ദിനം, മാര്‍ച്ച് ഏഴ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ്ച ര്‍ച്ച് ഓഫ് ഇന്ത്യ -6099 N. Northcott Ave, Chicago 60631 വെച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഈ മീറ്റിംഗില്‍ സ്മിത റോസ് മാത്യു കൊച്ചമ്മ, വിശുദ്ധമത്തായിയുടെ സുവിശേഷം 11:28-30 വാക്യങ്ങള്‍ ആസ്പദമാ ക്കി മുഖ്യപ്രഭാഷണം നല്‍കും.
വനിതകളാല്‍ നേതൃത്വം നല്‍കപ്പെടുന്ന അഖില ലോക സംഘടന, മറ്റുരാജ്യങ്ങളിലെ ക്രിസ്തീയ മതം, പ്രാദേശിക സംസ്‌കാരങ്ങള്‍ എന്നീവസ്തുതകള്‍ മനസ്സിലാക്കുവാനും, പഠിപ്പിക്കുവാനും സഹായിക്കുന്നു.ലോകത്തിലെ 170 രാജ്യങ്ങള്‍ ക്രിസ്തുമത വിശ്വാ സികളായ വനിതകളുടെനേതൃത്വത്തില്‍ ഓരോ വര്‍ഷവും ഒരു പ്രത്യേക രാജ്യം തിരഞ്ഞെടുക്കപ്പെടുകയും, ആ രാജ്യത്തിലെ കഷ്ടത അനുഭവിക്കുന്ന സ്ത്രീജന വിഭാഗത്തിന് അനുകൂലികള്‍ ആകുവാന്‍ ആഹ്വാനം ചെയ്യുന്നതുമാണ് മാര്‍ച്ച് മാസത്തിലെ ഈ പ്രാര്‍ത്ഥന ദിവസം.
ഈ വര്‍ഷം,നൈജീരിയയിലെ കഷ്ടത അനുഭവിക്കുന്ന സ്ത്രീ ജനങ്ങള്‍ക്കായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നു.പ്രസ്തുത മീറ്റിംഗില്‍ വനിതാ ഫോറം മധ്യസ്ഥ പ്രാര്‍ത്ഥനകള്‍, അനുതാപപ്രാര്‍ത്ഥനകള്‍, ചിന്താവിഷയത്തെ ആസ്പദമാക്കിയുള്ള സ്‌കിറ്റുകള്‍എന്നിവ കൂടാതെ വനിതാ ഗായക സംഘം നേതൃത്വം നല്‍കുന്നു.ഈ മീറ്റിങ്ങിലേക്ക് പ്രാര്‍ത്ഥന നിരതമായ കുടുംബ സാന്നിധ്യ ക്ഷണംഅറിയിക്കട്ടെ. മീറ്റിംഗില്‍ സ്‌തോത്ര കാഴ്ച സ്വീകരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് എക്യൂമെനിക്കല്‍ കൌണ്‍സില്‍ പ്രസിഡന്റ് റവ.ബിജു യോഹന്നാന്‍, പ്രോഗ്രാം ചെയര്‍ റവ. ഫാ. ജോര്‍ജ് ഡേവിഡ്,സെക്രട്ടറി ബെഞ്ചമിന് തോമസ് 847-529-4600, പ്രോഗ്രാം കോര്‍ഡിനേറ്റര്‍
ഏലിയാമ്മ പുന്നുസ് 224-425-6520
വാര്‍ത്ത: ഡോ.കുര്യന്‍ ജോര്‍ജ്, ജോണ്‍സണ്‍ വള്ളിയില്‍
Chicago Ecumenical Council observes World Day of Prayer













