ദുബായ്: ഇറാനെതിരേ അമേരിക്കയും- ഇസ്രയേലും സംയുക്തമായി സൈനീക നീക്കം ആരംഭിച്ചതോടെ ഏറെ പ്രതിസന്ധിയിലായിരിക്കുന്നത് ജിസിസി രാജ്യങ്ങളാണ്. അമേരിക്കയുടെ സൈനീക താവളങ്ങളുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്കു നേരെ ഇറാന്‍ ആക്രമണം അഴിച്ചുവിട്ടതോടെയാണ് പ്രതിസന്ധി അതിരൂക്ഷമമായിരിക്കുന്നത്.
പരോക്ഷമായി യുദ്ധ ഭീതിയിലാണ് ഈ രാജ്യങ്ങളും. ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനു നേരെ ആക്രമണം നടത്തിയതിനു പിന്നാലെ ഇറാന്‍ ഗള്‍ഫ് മേഖലയിലുടനീളമുള്ള യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി.
ബഹ്റൈന്‍, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ മിസൈലുകള്‍ പതിച്ചു. വ്യോമപാതകള്‍ താല്‍ക്കാലികമായി അടച്ചതോടെ നൂറുകണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. തങ്ങളുടെ അംഗരാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ പരമാധികാരത്തിന്റെ ലംഘനമാണെന്ന് ജിസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. .ജിസിസി വിദേശകാര്യ മന്ത്രിമാര്‍ അടിയന്തിര യോഗം ചേര്‍ന്നു.
അമേരിക്കയുടെ സൈനിക താവളങ്ങളുണ്ടെങ്കിലും ഇറാനെതിരായ ആക്രമണങ്ങളില്‍ ജിസിസി രാജ്യങ്ങള്‍ ഇതുവരെ നേരിട്ട് പങ്കുചേര്‍ന്നിട്ടില്ല. നിലവിലെ അരക്ഷിതാവസ്ഥ സാമ്പത്തീക മേഖലകളില്‍ ഉള്‍പ്പെടെ പ്രതിഫലിക്കും.
Conflict in the Middle East: GCC countries in deep crisis













