ഇറാന്റെ സമ്മാനം വെളിപ്പെടുത്തി ട്രംപ്: ആ സമ്മാനം 10 എണ്ണടാങ്കറുകള്‍

ഇറാന്റെ സമ്മാനം വെളിപ്പെടുത്തി ട്രംപ്: ആ സമ്മാനം 10 എണ്ണടാങ്കറുകള്‍

വാഷിംഗ്ടണ്‍: ഇറാനില്‍ നിന്നും വലിയ ഒരു സമ്മാനം ലഭിച്ചിരുന്നുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ആ സമ്മാനം എന്താണെ ന്നു വ്യക്തമാക്കി ട്രംപ് തന്നെ രംഗത്തു വന്നു. സംഘര്‍ഷം തുടരുന്നതിനിടെ ഇറാനില്‍ നിന്ന് വമ്പന്‍ സമ്മാനം ലഭിച്ചതായി ബുധനാഴ്്ച്ചയാണ് ട്രംപ് പറഞ്ഞിരുന്നത്. ഇതിനു പിന്നാലൊണ് ഇറാന്‍ 10 എണ്ണ ടാങ്കറുകള്‍ ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാന്‍ അനുവദിച്ചത് ഒരു സമ്മാനമായാണെന്ന് ട്രംപ് പറഞ്ഞത്.


ഈ ആഴച്ച ആദ്യം എട്ട് വലിയ എണ്ണ ടാങ്കറുകള്‍ ഹോര്‍മൂസ് കടലിടുക്കുവഴി കടന്നുപോകാന്‍ അനുവദിച്ചതായും പിന്നീട് രണ്ട് കപ്പലുകള്‍ കൂടി വന്നതായും അദ്ദേഹം സൂചിപ്പിച്ചു. വൈറ്റ് ഹൗസില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സംസാരിക്കവേ, പരസ്യമായി സംഘര്‍ഷം നിലനില്‍ക്കുമ്പോഴും ഇരുപക്ഷങ്ങ ള്‍ക്കിടയില്‍ നിശ്ശബ്ദമായ ഇടപെടല്‍ ഉണ്ടായേക്കാം എന്നും ട്രംപ് സൂചിപ്പിച്ചു.

ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ടതാണ് സമ്മാനമെന്നും ആണവവിഷയമല്ല ഇത്, മറിച്ച് എണ്ണ, പ്രകൃതിവാതകം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് സമ്മാനമെന്നും ട്രംപ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി. കഴിഞ്ഞ ദിവസം അവര്‍ ആശ്ചര്യകരമായൊരു കാര്യം ചെയ്തു, ശരിക്കും അതൊരു സമ്മാനമായിരുന്നു. ഇന്നാണ് അത് ലഭിച്ചത്. അമൂല്യവും വിലപിടിപ്പുള്ളതുമായ ഒരു വലിയ സമ്മാനമായിരുന്നു അത്. എന്താണ് അത് എന്ന് ഇപ്പോള്‍ ഞാന്‍ വെളിപ്പെടുത്തുന്നില്ല, അതൊരു വിലപ്പെട്ട സമ്മാനം തന്നെയാണ്’-വൈറ്റ് ഹൗസില്‍ വെച്ച് നടത്തിയ ആദ്യ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. ശരിയായ ആളുകളുമായിട്ടാണ് ഇപ്പോള്‍ ഇടപെടുന്നതെന്ന് സമ്മാനം ലഭിച്ചതോടെ വ്യക്തമായെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Trump reveals Iran’s gift: The gift is 10 oil tankers

Share Email
LATEST
More Articles
Top