ശബരീനാഥ് നായര്‍ (‘അമേരിക്ക ഗോട്ട് ടാലെന്റ്‌റ് ‘ കോഓര്‍ഡിനേറ്റര്‍ )
ചരിത്രം രചിക്കുന്ന ഫൊക്കാന കണ്‍വെന്‍ഷനില്‍ കളിവിളക്കുകള്‍ മിഴി തുറക്കുമ്പോള്‍ ,പ്രതിഭയുടെ തിളക്കങ്ങള്‍ വിളിച്ചോതുന്ന കലാ മാമാങ്കം ആയി ‘അമേരിക്ക ഗോട്ട് ടാലെന്റ്‌റ് ‘ മാറുന്നു . മൂന്നു ദിവസം നീളുന്ന ഫൊക്കാന കണ്‍വെന്‍ഷനില്‍ രണ്ടാം ദിവസത്തെ ഏറെ ആസ്വാദ്യകരമായ ഈ കലാ സദ്യ ഒരുക്കുന്നത് അമേരിക്കയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വ്യത്യസ്ത കലാകാരന്മാരുടെ ഒരു വന്‍പിച്ച കൂട്ടായ്മയാണ് .
നൃത്തം , കോമഡി സ്‌കിറ്റുകള്‍ ,ഗാനങ്ങള്‍ , വൃന്ദ വാദ്യം , നാടന്‍ കലാ രൂപങ്ങള്‍ , മാജിക് ഷോ തുടങ്ങി രണ്ടരമണിക്കൂര്‍ നേരം കാണികളെ ഉത്സവ ലഹരിയില്‍ ആറാടിക്കാന്‍ പോരുന്ന ഇനങ്ങള്‍ വേദിയില്‍ അരങ്ങേറും.
ഈയടുത്തു നമ്മെ വിട്ടുപിരിഞ്ഞ മലയാളത്തിന്റെ സ്വന്തം കാണാക്കുയില്‍ പ്രശസ്ത ഗായിക ശ്രീമതി എസ് ജാനകിക്കു വേണ്ടി ഫൊക്കാനയുടെ പ്രത്യേക ഗാനാര്‍ച്ചനയും ഈ പ്രോഗ്രാമില്‍ ഉണ്ടാകും.
ഫൊക്കാനയുടെ ചരിത്രത്തിലെ തന്നെ ആദ്യ സംരംഭമാണ് ഇത്തരത്തിലെ ഒരു കലാ മാമാങ്കം .അമേരിക്കയിലെ കഴിവുറ്റ കലാകാരന്മാരെയും കലാകാരികളെയും കോര്‍ത്തിണക്കി വൈവിധ്യമായ ഒരു കലാ വിരുന്നു സംഘടിപ്പിക്കുക എന്നത് ഫൊക്കാന പ്രസിഡന്റ് ശ്രീ സജിമോന്‍ ആന്റണി യുടെയും ,സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്റെയും ഭാവനയില്‍ വിരിഞ്ഞ മഹത്തായ ആശയമായിരുന്നു .ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളുമായി അമേരിക്കയിലെ വിവിധ സംസ്ഥാങ്ങളിലൂടെ യാത്ര ചെയ്തപ്പോള്‍ കണ്ടെത്തിയ ഈ കലാകാരന്മാര്‍ക്ക് അര്‍ഹതപ്പെട്ട വേദി ഒരുക്കി കൊടുക്കേണ്ടത് തങ്ങളുടെ കര്‍ത്തവ്യമാണെന്നു ഞങള്‍ വിശ്വസിക്കുന്നു – സജിമോനും ശ്രീകുമാറും ഒരേ സ്വരത്തില്‍ പറഞ്ഞു .
മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ ഇതിനായി അണിയറില്‍ കലാകാരന്മാര്‍ നടത്തിക്കഴിഞ്ഞു .
രണ്ടാം ദിവസം ഓഗസ്റ്റ് 7 വൈകുന്നേരം ആണ് ‘അമേരിക്ക ഗോട്ട് ടാലന്റ് ‘ പ്രോഗ്രാം അരങ്ങേറുക .
ത്രസിപ്പിക്കുന്ന ഈ ഉത്സവലഹരി കാണാനും ആസ്വദിക്കാനുമായി ഏവരെയും ഫൊക്കാനാ കണ്‍വെന്‍ഷനിലേക്കു ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു .
ചരിത്രത്തിന്റെ ഭാഗമാകാന്‍ ഞങ്ങളും വരുന്നുണ്ട് , നിങ്ങളും വരില്ലേ ?
The 'America's Got Talent' team is arriving to make history, while they—flitting about like butterflies—are coming to immortalize the FOKANA convention.

















