തെരഞ്ഞെടുപ്പില്‍ ബിജെപി-സിപിഎം ഡീലെന്ന ആരോപണം ശക്തമാക്കി കോണ്‍ഗ്രസ്: രാഹുല്‍ ഉള്‍പ്പെടെയുള്ള കേന്ദ്രനേതാക്കളും ആരോപണവുമായി രംഗത്ത്

തെരഞ്ഞെടുപ്പില്‍ ബിജെപി-സിപിഎം ഡീലെന്ന ആരോപണം ശക്തമാക്കി കോണ്‍ഗ്രസ്: രാഹുല്‍ ഉള്‍പ്പെടെയുള്ള കേന്ദ്രനേതാക്കളും ആരോപണവുമായി രംഗത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ശക്തമാകുന്നതിനിടെ ബിജെപി- സിപിഎം ഡീലെന്ന ആരോപണം കടുപ്പിച്ച് കോണ്‍ഗ്രസ്. മുമ്പ് സംസ്ഥാന നേതാക്കള്‍ ഉ്ന്നയിച്ചിരുന്ന ഈ ആരോപണം ഇപ്പോള്‍ രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കളും ഏറ്റെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. കോഴിക്കോട് സംഘടിപ്പിച്ച കോണ്‍ഗ്രസിന്റെ റാലിയെ ഓണ്‍ലൈനായി അഭിസംബോധന ചെയ്ത് പ്രസംഗിച്ചപ്പോഴായിരുന്നു രാഹുലിന്റെ ഡീല്‍ പരാമര്‍ശം.

സിപിഎം – ബിജെപി കൂട്ടുകെട്ടിനെ ‘സിജെപി’, കമ്മ്യൂണിസ്റ്റ് ജനതാ പാര്‍ട്ടി എന്ന് പരിഹസിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍.മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര ഏജന്‍സികളില്‍ നിന്ന് സംരക്ഷിക്കുന്നത് പ്രധാനമന്ത്രി മോദിയാണെന്നും രാഹുല്‍ ആരോപിച്ചു. ബിജെപിയോട് നിരന്തരം ഏറ്റുമുട്ടുന്ന തനിക്കെതിരെ നിലവില്‍ 46 കേസുകളുണ്ട്. എന്നാല്‍ സിപിഎം നേതാക്കള്‍ അഴിമതിക്കേസുകളില്‍ നിന്ന് രക്ഷപ്പെടുന്നത് ഒത്തുകളിയുടെ ഭാഗമാണ്.

അയ്യനെ ബഹുമാനിക്കാത്തവര്‍ക്ക് എങ്ങനെയാണ് കേരളത്തിലെ ജനങ്ങളെ ബഹുമാനിക്കാന്‍ കഴിയുകയെന്നും രാഹുല്‍ ചോദിച്ചു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ബിജെപി സിപിഎം ബാന്ധവത്തെക്കുറിച്ച് ആയിരുന്നു പ്രതികരിച്ചത്. ഇതോടെ ഈ തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയമായി ഇത് മാറി.

Congress strengthens allegations of BJP-CPM deal in elections: Central leaders including Rahul also come forward with allegation

Share Email
Top