പ്രതിസന്ധി അതിരൂക്ഷം: ഹോര്‍മൂസ് കടലിടുക്ക് അടച്ച് ഇറാന്‍

പ്രതിസന്ധി അതിരൂക്ഷം: ഹോര്‍മൂസ് കടലിടുക്ക് അടച്ച് ഇറാന്‍

ടെഹ്‌റാന്‍: ഇസ്രയേസും അമേരിക്കയും സംയുക്തമായി ഇറാനെതിരേ സൈനീക നീക്കം ആരംഭിച്ച് മൂന്നാം ദിവസം ഹോര്‍മൂസ് കടലിടുക്ക് അടച്ച് ഇറാന്‍. കടലിടുക്ക്് അടച്ചുവെന്ന വിവര ഇറാന്‍ സൈനിക വിഭാഗമായ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ ഔദ്യോഗീകമായി പഖ്യാപിച്ചു.

ഇതോടെ എണ്ണകപ്പലുകളുടെ ഉള്‍പ്പെടെയുള്ള യാത്ര പ്രതിസന്ധിയിലായി. ലോക വ്യാപാര ഊര്‍ജ വിപണിയെ ഇത് കാര്യമായി ബാധിക്കുമെന്നുറപ്പ്. കടലിടുക്കുവഴി കപ്പലുകള്‍ കടന്നുപോയാല്‍ തീ വെ്ച്ച് നശിപ്പിക്കുമെന്ന മു്ന്നറിയിപ്പും ഇറാന്‍ നല്കി.ഈ അന്താരാഷ്ട്ര കപ്പല്‍ പാതയിലൂടെയാണ് 20 ശതമാനത്തോളം ക്രൂഡ് ഓയിലുളുമായി കപ്പലുകള്‍ സര്‍വീസ് നടത്തുന്നത്. കടലിടുക്ക് അടച്ചാല്‍ എണ്ണവില കുത്തനെ ഉയരുന്നതിന് ഇടയാക്കും. .ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ പ്രകൃതി വാതകത്തിന്റെ മൃഗീയ ഭാഗവും ഈ കടലിടുക്കുവഴിയാണ് നീക്കം ചെയ്യുന്നത്.

സൗദി അറേബ്യ, ഇറാക്ക്, കുവൈറ്റ്, യുഎഇ എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങളും ഈ കപ്പല്‍ പാതയിലൂടെയാണ് എണ്ണ നീക്കം ചെയ്യുന്നത്. കടലിടുക്ക് അടയ്ക്കുന്നതോടെ അതിരൂക്ഷമായ ഊര്‍ജ പ്രതിസന്ധിയാണ് മുന്നിലുള്ളത്.

Crisis escalates: Iran closes Strait of Hormuz

Share Email
Top