ഡാളസ്: ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ വീമൺസ് മിനിസ്ട്രി യുടെ നേതൃത്വത്തിൽ ഇന്റർനാഷ്ണൽ വനിതാ ദിനാഘോഷം വിപുലമായ പരുപാടികളോടെ മാർച്ച് 8 ഞായറാഴ്ച നടത്തപ്പെട്ടു.
അന്നേ ദിവസം വനിതകൾ കൃതജ്ഞതാ ബലിക്ക് ശേഷം സ്ത്രീകളിൽ അനുഗ്രഹീത യായ പരി. അമ്മയ്ക്ക് കാഴ്ച സമർപണം നടത്തപ്പെട്ടു. തുടർന്ന് ഇടവകയിലെ ഏറ്റ വും മുതിർന്ന വനിതയായ നൈത്തി ചക്കുങ്കൽനെ വനിതകൾ ഒന്ന് ചേർന്ന് പ്രത്യേകം ആദരിച്ചു. അന്നേ ദീവസം വനിതകൾക് മെന്റൽ ഹെൽത്ത് എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.ഷൈനി അബ്രാഹം നിരപ്പേൽ സെമിനാർ നടത്തി. വനിതാദിനത്തോട് അനുബന്ധിച്ച് വനിതക ൾക്കായി വിവിധ മത്സരങ്ങളും നടതപ്പെട്ടു. നോമ്പുകാല ചൈതന്യത്തിൽ മീഷണറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സുമായി സഹകരിച്ച് പാവപെട്ടവർക്ക് വേണ്ട അവിശ്യ സാധ നങ്ങൾ ശേഖരിച്ച് അവർക്കായി വനിതാദിനത്തിൽ നൽകപ്പെട്ടു.
വിമൺസ് മിനിസട്രി പ്രസിഡന്റ് സിൽവി നടക്കുഴയ്ക്കൽ, എക്സിക്യൂട്ടിവ് അംഗങ്ങൾ ആൽഫി പവ്വത്തേൽ, ജോസി ക്ളാക്കിൽ, റാണി ചോരത്ത്, അനില പാലുത്തറ, ജോമിനി ചാമക്കാല, ജെസിൽ മാങ്ങാച്ചാലിൽ, ജോതിസ് കരിങ്ങനാത്ത്, മാത്യു പ്ളാക്കാട്ടിൽ, റ്റീന കുഴിപ്പിൽ, സിസ്റ്റർ അഡ്വൈസർ സി. സബിത എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
വാർത്ത: ജോക്കുട്ടി മേലേടത്ത് ( പി ആർ ഒ )
Dallas Women’s Ministry celebrates Women’s Day with caution













