അശാന്തിയുടെ 18-ാം ദിനം: ശമനമില്ലാതെ ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷം

അശാന്തിയുടെ 18-ാം ദിനം: ശമനമില്ലാതെ ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷം

ടെഹ്‌റാന്‍: ഇറാനെതിരേ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനീക നീക്കം 18-ാം ദിനത്തിലേക്ക്.സംഘര്‍ഷം എന്ന് അവസാനിക്കുമെന്ന കാര്യത്തില്‍ ഇനിയും ഒരുറപ്പുമില്ല. അമേരിക്കയുടേയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണം ഇറാന്റെ സൈനീക താവളങ്ങള്‍ക്കു നേരേയും എണ്ണപ്പാടങ്ങള്‍ക്കു നേര്‍ക്കും നടക്കുകയാണ്. തിരിച്ചടിയായി അമേരിക്കയുടെ സൈനീക താവളങ്ങളുള്ള രാജ്യങ്ങള്‍ക്കു നേരെയുള്ള ഡ്രോണ്‍ ആക്രമണം ഇറാന്‍ ശക്തമാക്കി.

പതിനെട്ടാം ദിവസവും ഗള്‍ഫ് മേഖലകളില്‍ ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയില്‍ ഇന്നു പുലര്‍ച്ചെ ആക്രമണം ഉണ്ടായി. അബുദബിയിലെ എണ്ണപാടം ലക്ഷ്യമാക്കിയായിരുന്നു ഡ്രോണ്‍ ആക്രമണം. ഷാഹ് ഓയില്‍ ഫീല്‍ഡില്‍ തീപിടിത്തമുണ്ടായി. ആര്‍ക്കും പരുക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.സൗദിയില്‍ വിവിധയിടങ്ങളിലായി 37 ഡ്രോണുകള്‍ പ്രതിരോധ മന്ത്രാലയം തകര്‍ത്തു. കിഴക്കന്‍ പ്രവിശ്യയിലും സെന്‍ട്രല്‍ പ്രവിശ്യയിലെ ഖര്‍ജിലുമാണ് പ്രധാനമായും ആക്രമണ ശ്രമങ്ങള്‍ നടന്നത്. കുവൈറ്റില്‍ 16 ഹെസ്ബുള്ള ഭീകരരെ പിടികൂടി.

ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള എണ്ണ നീക്കം സുഗമമാക്കാന്‍ യുദ്ധക്കപ്പലുകള്‍ അയക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തോട് ലോകരാജ്യങ്ങള്‍ വിമുഖത പുലര്‍ത്തുന്നു. . നാവികവിന്യാസത്തിന് സഖ്യകക്ഷികള്‍ സഹായിച്ചില്ലെങ്കില്‍ നാറ്റോയുടെ ഭാവി മോശമായിരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.
Day 18 of unrest: Iran-US conflict continues unabated

Share Email
Top