ജനീവ: ഇറാനെതിരേ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനീക നീക്കത്തെ രൂക്ഷമയാി വിമര്‍ശിച്ചു കൊണ്ട് റഷ്യയും ചൈനയും യുഎന്‍ സുരക്ഷാ സമിതിയില്‍. അമേരിക്കന്‍ നീക്കങ്ങളെ എതിര്‍ത്ത് ഇരു രാജ്യങ്ങളും സജീവമായി രംഗത്തു വന്നപ്പോള്‍ ഇവര്‍ക്കേതിരേ അതിരൂക്ഷമയാ വിമര്‍ശനം അമേരിക്കന്‍ ഭാഗത്തു നിന്നുമുണ്ടായി.
ഇറാനെതിരായ കടുത്ത നടപടികളെയും ഉപരോധങ്ങളെയും ന്യായീകരിക്കാന്‍ അമേരിക്ക ശ്രമിച്ചപ്പോള്‍ , മോസ്‌കോയും ബീജിംഗും പ്രതിസന്ധിക്ക് കാരണക്കാരന്‍ അമേരിക്കയാണെന്ന് ആരോപിച്ചു. ഇറാനെതിരെ ആരംഭിച്ച യുദ്ധത്തെ ന്യായീകരിച്ച് അമേരിക്ക ഐക്യരാഷ്ട്രസഭയില്‍ തങ്ങളുടെ വാദങ്ങള്‍ അവതരിപ്പിച്ചപ്പോഴാണ് ഈ ചര്‍ച്ച അതിരൂക്ഷമായത്. ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഐക്യരാഷ്ട്രസഭ ഉപരോധങ്ങള്‍ നിരീക്ഷിക്കുന്ന കമ്മിറ്റിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ റഷ്യയും ചൈനയും ശക്തമായ നിലപാട് സ്വീകരിച്ചെങ്കിലും ചര്‍ച്ചയ്ക്ക്‌ശേഷം വോട്ടിനിട്ടപ്പോള് പരാജയപ്പെട്ടു. രണ്ടിനെതിരേ 11 വോട്ടുകള്‍ക്കായികുന്നു പരാജയം.
റഷ്യയും ചൈനയും ഇറാനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഐക്യരാ ഷ്ട്രസഭയിലെ യുഎസ് അംബാസഡര്‍ മൈക്ക് വാള്‍ട്ട്‌സ് ആരോപിച്ചു, എല്ലാ അംഗരാജ്യങ്ങളും ഇറാനെതിരെ ആയുധ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് പറഞ്ഞു. മിസൈല്‍ സാങ്കേതികവിദ്യയുടെ കൈമാറ്റവും വ്യാപാരവും നിരോധിക്കണം, അനുബന്ധ സാമ്പത്തിക സ്രോതസ്സുകള്‍ മരവിപ്പിക്കണം,’ ഇറാന്റെ ആണവ, മിസൈല്‍, പരമ്പരാഗത ആയുധ പരിപാടികള്‍ ഉയര്‍ത്തുന്ന ഭീഷണി തടയുന്നതിനാണ് ഈ ഉപരോധങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് യുഎസ് പ്രതിനിധി പറഞ്ഞു.
Debate in the UN Security Council over US moves against Iran













