മാരത്തൺ ചർച്ചയിലും അന്തിമ തീരുമാനമായില്ല:കോൺഗ്രസ് രണ്ടാംഘട്ട പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് നേതാക്കൾ 

മാരത്തൺ ചർച്ചയിലും അന്തിമ തീരുമാനമായില്ല:കോൺഗ്രസ് രണ്ടാംഘട്ട പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് നേതാക്കൾ 

ന്യൂഡൽഹി : പുലർച്ചെ രണ്ടര വരെ നടന്ന മാരത്തണ ചർച്ചകൾക്ക് ഒടുവിലും കോ ൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാൻ കഴിഞ്ഞില്ല. കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കണമെന്ന് കടും പിടുത്തം തുടരുന്നതിനിടെ എംപി മാർക്ക് സീറ്റ് നൽകേണ്ടെന്ന് ശക്തമായ നിലപാടുമായി ഹൈക്കമാൻഡ് രംഗത്ത് വന്നതോടെയാണ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനം വൈകുന്നത് 

ഇതിനിടെ സ്ഥാനാർത്ഥി ചർച്ചകൾക്കായി ഡൽഹിയിലേക്ക് പോയ പ്രതിപക്ഷ നേതവും  കെപിസിസി പ്രസിഡന്റും  നാട്ടിലേക്ക് തിരിച്ചു. ചർച്ച പൂർത്തിയാ യെന്നും ഇന്നുതന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നും നേതാക്കൾ അറിയിച്ചു.

എംപിമാർക്ക്   സീറ്റ് നൽകേണ്ടെന്ന് മാരത്തോൺ ചർച്ചയ്ക്കൊടുവിൽ കോൺഗ്രസ് ഹൈക്കമാൻഡ് തീരു .മാനിച്ചതായാണ് അറിവ്.  എംപിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കേ ണ്ടെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർഗെ കടുത്ത നിലപാടെ ടുത്തതോടെ സുധാകരന്‍റെ മത്സര ആഗ്രഹം നടക്കാതെ പോയത്. സുധാകരൻ ഇനിയെന്ത് നിലപാട് സ്വീകരിക്കുമെന്ന് ശ്രദ്ധേയമാണ്. പെരു മ്പാവൂർ സീറ്റുൾപ്പടെ തർക്കമുള്ള  സീറ്റുകളിലെ സ്ഥാനാർത്ഥികളെ സംബ ന്ധിച്ച് അന്തിമ തീരുമാനം ഹൈക്ക മാൻഡിന് വിട്ടു.

എറെ ചർച്ച ചെയ്യപ്പെട്ട കൊച്ചിയിൽ മുഹമ്മദ് ഷിയാസ് മത്സരിക്കുമെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. മുഴവൻ സ്ഥാനാർത്ഥികളേയും ഇന്ന് പ്രഖ്യാപി ക്കുമെന്നും സീറ്റ് കിട്ടാത്തവരുടെ വിഷമം മാറ്റുമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. തർക്ക സീറ്റുകളിലെ തീരുമാനം ഹൈക്കമാൻഡിന് വിട്ടെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർഗെയുടെ വസതിയിൽ നടന്ന മാരത്തോൺ ചർച്ച വെളുപ്പിന് 2.15 നാണ് അവസാനിച്ചത്. എംപിമാർ മത്സരിക്കുന്നത് തീരുമാ നിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ചർച്ചക്ക് ശേഷം പ്രതികരിച്ചു.

തർക്കമുള്ള മണ്ഡലങ്ങളിലേക്ക് ആരെയും തീരുമാനിച്ചിട്ടില്ലെന്നും നാലഞ്ച് സീറ്റിൽ ചർച്ച തുടരുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ബാക്കി സീറ്റുകളിൽ തീരുമാന മായി. ഈ സീറ്റുകളിലെ സ്ഥാനാർ ത്ഥികളെ എഐസിസി പ്രഖ്യാപിക്കുമെന്നും. നല്ല സ്ഥാനാർ ത്ഥികളെയാണ് തീരുമാനി ച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു. 

Despite marathon discussions, no final decision on second phase list: Congress leaders say list will be published today

Share Email
LATEST
Top