swayamvara
pulimoottil

ഡോ.വന്ദനാദാസ് കൊലക്കേസ്: പ്രതി സന്ദീപിന്റെ ശിക്ഷ ഇന്ന്

ഡോ.വന്ദനാദാസ് കൊലക്കേസ്: പ്രതി സന്ദീപിന്റെ ശിക്ഷ ഇന്ന്

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വന്ദന ദാസിനെ ഡ്യൂട്ടി ക്കിടെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ ശിക്ഷ ഇന്ന് പ്രസ്താ വിക്കും. കൊല്ലം സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക. കൊലപാതകക്കേസി ല്‍ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു.

2023 മേയ് 10ന് പുലര്‍ച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിക്കിടെഡോ.വന്ദന ദാസിന് കുത്തേല്‍ക്കുന്നത്. ചികിത്സയ്ക്കായി പൂയപ്പള്ളി പൊലീസ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച സ്‌കൂള്‍ അധ്യാപകനാ യിരുന്ന വെളിയം ചെറുകരക്കോണം സ്വദേശി സന്ദീപ് (44) അക്രമാസക്തനായി ആശുപത്രിയിലെ സര്‍ജിക്കല്‍ കത്തി ഉപയോഗിച്ചു കുത്തിക്കൊലപ്പെടുത്തി എന്നാണ് കേസ്.

സന്ദീപിന്റെ ആക്രമണത്തില്‍ മൂന്നു പൊലീസുകാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കു പരിക്കേറ്റിരുന്നു. കേസില്‍ 70ലേറെ സാക്ഷികളെ വിസ്തരിച്ചു. 207 രേഖകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ ആരോപിച്ച കുറ്റങ്ങളെല്ലാം നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. പ്രതിക്ക് മാനസിക വൈകല്യം ഉണ്ടെന്ന വാദവും കോടതി തള്ളി.

Dr. Vandanadas murder case: Sandeep’s sentence today

Share Email
LATEST excelnclexrn
Top