കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ; മാസപ്പിറവി കണ്ടു, വിശ്വാസികൾക്ക് ഇനി ആഹ്ലാദത്തിന്റെ ഈദ്

കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ; മാസപ്പിറവി കണ്ടു, വിശ്വാസികൾക്ക് ഇനി ആഹ്ലാദത്തിന്റെ ഈദ്
Share Email

സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായതോടെയാണ് 29 ദിവസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് സമാപ്തി കുറിച്ച് ഈദുൽ ഫിത്തർ പ്രഖ്യാപിച്ചത്. പരപ്പനങ്ങാടിക്ക് പുറമെ ചെട്ടിപ്പടിയിലും വിവിധയിടങ്ങളിലും മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ അറിയിച്ചു. മാസപ്പിറവി ദൃശ്യമായതോടെ വിവിധ ഖാസിമാരും പെരുന്നാൾ സ്ഥിരീകരിച്ചു.

പാളയം ഇമാം വി.പി. സുഹൈബ് മൗലവിയും നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മാസപ്പിറവി കണ്ട വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വിവിധ മഹല്ലുകളിൽ പെരുന്നാൾ നമസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ഇസ്ലാം മതവിശ്വാസികൾക്ക് നാളെ ആഹ്ലാദത്തിന്റേയും സാഹോദര്യത്തിന്റേയും ദിനമാണ്. ഗവർണറും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ള പ്രമുഖർ വിശ്വാസികൾക്ക് പെരുന്നാൾ ആശംസകൾ നേർന്നു.

മാസപ്പിറവി ദൃശ്യമായതോടെ റംസാൻ മാസത്തിലെ വ്രതശുദ്ധി പൂർത്തിയാക്കി വിശ്വാസികൾ പെരുന്നാൾ ആഘോഷങ്ങളിലേക്ക് കടക്കുകയാണ്. പള്ളികളിലും ഈദ് ഗാഹുകളിലും പ്രത്യേക നമസ്കാരങ്ങൾ നടക്കും. സാഹോദര്യത്തിന്റെയും പാരസ്പര്യത്തിന്റെയും സന്ദേശം വിളിച്ചോതുന്ന ചെറിയ പെരുന്നാൾ ആഘോഷത്തിനായി നാട് ഒരുങ്ങിക്കഴിഞ്ഞു.

Share Email
LATEST
More Articles
Top