എപ്സ്റ്റീന്‍ കേസ് നടത്തിപ്പ്: പാം ബോണ്ടിയെ ചോദ്യം ചെയ്യാന്‍ ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റി

എപ്സ്റ്റീന്‍ കേസ് നടത്തിപ്പ്: പാം ബോണ്ടിയെ ചോദ്യം ചെയ്യാന്‍ ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റി

വാഷിംഗ്ടണ്‍: അമേരിക്കന്‍ ലൈംഗീക കുറ്റവാളി ജഫ്രി എപ്സ്റ്റീന്റെ മരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചുളള അന്വേഷണം നടത്തുന്നതിലെ കാര്യങ്ങളെ ക്കുറിച്ച് വ്യക്തത വരുത്തുന്നതിനായി അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി യെ ചോദ്യം ചെയ്യാന്‍ ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റി. സൗത്ത് കരോലിനയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ അംഗം നാന്‍സി മെയ്സ് ആണ് പ്രമേയം അവതരിപ്പിച്ചത് ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പില്‍ 19 നെതിരേ 24 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിക്ക് രഹസ്യമൊഴി നല്കുന്നതിന് ഹാജരാക ണമെന്ന ആവശ്യമാണുള്ളത്.

എപ്സ്റ്റീന്‍ കേസ് ഫയലുകള്‍ പുറത്തുവിടുന്നതില്‍ നീതി വകുപ്പ് കാലതാമസം വരുത്തി യതില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡമോക്രാറ്റ്് പാര്‍ട്ടിയും പാം ബോണ്ടിയുടെ വിശദീക രണം ആവശ്യപ്പെട്ടിരുന്നു. ജസ്റ്റീസ് വകുപ്പിന്റെ കൈവശമുള്ളതില്‍ പകുതി ഫയലുക ള്‍ മാത്രമാണ് ഇതുവരെ പുറത്തുവിട്ടതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

കേസ് കൈകാര്യം ചെയ്യുന്നതില്‍ ഭരണകൂടം കള്ളക്കളികള്‍ നടത്തുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ജസ്റ്റീസ് വകുപ്പിന്റ നടപടിക്രമങ്ങളെക്കുറിച്ച് യുഎസ് ജനതയ്ക്ക് നിരവധി സംശയങ്ങളുണ്ടെന്ന ഡെമോക്രാറ്റിക് അംഗമായ റോബര്‍ട്ട് ഗാര്‍സിയ പറഞ്ഞു. ഫയലുകളുടെ പുറത്തുവിടല്‍, പരസ്യപ്പെടുത്തല്‍, ഇരകളുടെ സംരക്ഷണം എന്നിവ സംബന്ധിച്ച് ബോണ്ടി കൃത്യമായി നേരിട്ട് മറുപടി പറയണ മെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബോണ്ടി സ്വകാര്യ ബ്രീഫിംഗ് നല്‍കാമെന്ന് അറിയിച്ച തായി കമ്മിറ്റിയുടെ ചെയര്‍മാന്‍ ജെയിംസ് കോമര്‍ അറിയിച്ചെങ്കിലും അതുപോരെന്ന നിലപാടാണ് സമിതി അംഗങ്ങള്‍ സ്വീകരിച്ചത്.

Epstein case handling: House Oversight Committee to question Pam Bondi

Share Email
Top