ടെക്‌സാസ്: ടെക്‌സാസിലെ വാലെറോ റിഫൈനറിയില്‍ വന്‍ പൊട്ടിത്തെറി. ഇതേ തുടര്‍ന്ന് വന്‍ തീപിടുത്തവും ഈ മേഖലയില്‍ കനത്ത പുകയും രൂക്ഷ ഗന്ധവുമായി. പ്രദേശീക സമയം മാര്‍ച്ച് 23 വൈകുന്നേരം 7.22 നാണ് പൊട്ടിത്തെറി ഉണ്ടായത്. സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ വലിയ സ്്‌ഫോടന ശബ്ദവും കറുത്ത പുക ഉയരുന്നതും കാണാം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ദൃസാക്ക്ഷി വിവരണ പ്രകാരം റിഫൈനറിയുടെ സമീപത്തായുള്ള വീടുകള്‍ കുലുങ്ങുന്ന രീതിയിലുള്ള സ്‌ഫോടനമാണ് ഉണ്ടായത്. ശക്തമായ സ്‌ഫോടന ശബ്ദം ആദ്യം കേട്ടതായും തുടര്‍ന്ന് തീയും കനത്ത പുകയും റിഫൈനറി ഭാഗത്ത് നിന്ന് ഉയരുകയുമായിരുന്നു.
അഗ്‌നിശമനസേനയും രാസവസ്തു നിര്‍വീര്യമാക്കുന്ന സംഘങ്ങളും ഉള്‍പ്പെടെയുള്ള അടിയന്തര സേവനങ്ങള്‍ സ്ഥലത്തേക്ക് വിന്യസിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതുവരെ ആരും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല,
പരിസര പ്രദേശങ്ങളില്‍ വിഷാംശമുള്ള വാതകങ്ങള്‍ പുറന്തള്ളപ്പെട്ടിട്ടുണ്ടോ എന്നു കണ്ടെത്താന്‍ വായു ഗുണനിലവാരം പരിശോധിക്കുന്ന നടപടികള്‍ ആരംഭിച്ചു. ഇതിന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നതു വരെ ആളുകള്‍ വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാന്‍ നിര്‍ദേശിച്ചു.
അമേരിക്കയിലെ വലിയ റിഫൈനറികളിലൊന്നായ ഈ പ്ലാന്റ്, ഹ്യൂസ്റ്റണില്‍ നിന്ന് ഏകദേശം 90 മൈല്‍ കിഴക്കായി ടെക്‌സാസ് ഗള്‍ഫ് തീരത്ത് സ്ഥിതി ചെയ്യുന്നു. 770 പേര്‍ ഇവിടെ ജോലി ചെയ്യുന്നു. ദിവസേന 4,35,000 ബാരല്‍ വരെ പെട്രോള്‍, ഡീസല്‍, ജെറ്റ് ഇന്ധനം എന്നിവ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ റിഫൈനറി.
Explosion at Valero refinery in Texas; Massive fire and heavy smoke













