അമേരിക്കയിൽ ഇറാന്‍റെ ഡ്രോൺ ആക്രമണ ഭീഷണി വെറും വ്യാജം; എഫ്ബിഐ മുന്നറിയിപ്പ് തള്ളി വൈറ്റ് ഹൗസ്

അമേരിക്കയിൽ ഇറാന്‍റെ ഡ്രോൺ ആക്രമണ ഭീഷണി വെറും വ്യാജം; എഫ്ബിഐ മുന്നറിയിപ്പ് തള്ളി വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: കാലിഫോർണിയയിൽ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയേക്കുമെന്ന എഫ്ബിഐയുടെ സുരക്ഷാ മുന്നറിയിപ്പ് അടിസ്ഥാനരഹിതമെന്ന് വൈറ്റ് ഹൗസ്. സ്ഥിരീകരിക്കാത്ത വെറുമൊരു രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കി. ഫെബ്രുവരി ആദ്യവാരത്തിൽ സമുദ്രമാർഗ്ഗം ഡ്രോണുകൾ എത്തിച്ച് കാലിഫോർണിയയിലെ വിവിധ കേന്ദ്രങ്ങളിൽ ഇറാൻ അപ്രതീക്ഷിത ആക്രമണം നടത്താൻ പദ്ധതിയിടുന്നു എന്നായിരുന്നു എഫ്ബിഐ ലോ എൻഫോഴ്‌സ്‌മെന്‍റ് ഏജൻസികൾക്ക് നൽകിയ മുന്നറിയിപ്പിൽ പറഞ്ഞിരുന്നത്.

എന്നാൽ, കാലിഫോർണിയയിലെ പ്രാദേശിക സുരക്ഷാ വിഭാഗത്തിന് ലഭിച്ച ഒരൊറ്റ ഇമെയിൽ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും വലിയൊരു ജാഗ്രതാ നിർദ്ദേശം നൽകിയതെന്ന് കരോലിൻ ലീവിറ്റ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ വെളിപ്പെടുത്തി. ഇറാന്റെ ഭാഗത്തുനിന്ന് മാതൃരാജ്യത്തിന് നേരെ അത്തരമൊരു ഭീഷണി നിലവിലില്ലെന്നും അങ്ങനെയൊന്ന് ഒരിക്കലും ഉണ്ടായിട്ടില്ലെന്നും അവർ തറപ്പിച്ചു പറഞ്ഞു. യുദ്ധസാഹചര്യത്തിൽ ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി പടർത്തുന്ന ഇത്തരം വാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

Share Email
LATEST
Top