റിയാദ്: ഇറാന്റെ മിസൈയല്‍ ആക്രമ ണത്തില്‍ അമേരിക്കന്‍ വ്യോമസേനയുടെ അഞ്ചു വിമാനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചതായി റിപ്പോർട്ട്.ഇറാൻ സൈല്‍ ആക്രമണത്തില്‍ സൗദി അറേബ്യയിലെ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസ് കേന്ദ്രത്തില്‍ ലാന്‍ഡ് ചെയ്തിരുന്ന അമേരിക്കന്‍ വ്യോമസേനയുടെ അഞ്ച് ഇന്ധന വിമാനങ്ങള്‍ ആക്രമി ക്കപെട്ടു വെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തനുസരിച്ച്, ഇറാന്‍ അടുത്തിടെ നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് ഈ വിമാനങ്ങള്‍ നിലത്ത് നില്‍ക്കുന്നതിനിടെ തകര്‍ന്നത്. വിമാനങ്ങള്‍ പൂര്‍ണമായും നശിച്ചിട്ടില്ലെങ്കിലും കേടുപാടുകള്‍ സംഭ വിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ അവ പുനരു ദ്ധാരണം നടത്തുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
അതേ സമയം, ആക്രമണത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതിനിടെ ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ ചില പ്രദേശങ്ങളില്‍ അധികൃതര്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. സാക്ഷി കളെ ഉദ്ധരിച്ച് AFP റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം, സര്‍ക്കാര്‍ ഓഫീസുകളും ഗൂഗിളിന്റെ ഓഫിസും സ്ഥിതി ചെയ്യുന്ന മ്‌ഷെയ്രെബ് (Msheireb) ജില്ലയുടെ ചില ഭാഗങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
Five US Air Force planes reportedly hit by Iranian missile attack













