ഫോമാ സെന്‍ട്രല്‍ റീജിയന്റെ ‘ഫീഡ് മൈ സ്റ്റാര്‍വിംഗ് ചില്‍ഡ്രന്‍ പ്രോഗ്രാം’ ശ്രദ്ധേയമായി

ഫോമാ സെന്‍ട്രല്‍ റീജിയന്റെ ‘ഫീഡ് മൈ സ്റ്റാര്‍വിംഗ് ചില്‍ഡ്രന്‍ പ്രോഗ്രാം’ ശ്രദ്ധേയമായി

ബിജു മുണ്ടക്കല്‍
ചിക്കാഗോ : ഫോമാ റീജിയനുകളില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഇപ്പോഴും മുന്‍പില്‍ നില്‍ക്കുന്ന സെന്‍ട്രല്‍ റീജിയന്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ വീണ്ടും സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്.

ഒടുവില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 21ന് ഷാംബര്‍ഗിലെ വിലി ഫാം കോര്‍ട്ടില്‍ വച്ച് നിരവധി ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടന്ന ‘ഫീഡ് മൈ സ്റ്റാര്‍വിങ് ചില്‍ഡ്രന്‍ പ്രോഗ്രാം വാന്‍ വിജയമായി.

ഫോമാ സെന്‍ട്രല്‍ റീജിയന്‍ വിമന്‍സ് ചെയര്‍ ഡോ .റോസ് വടകരയുടെ നേതൃത്വ ത്തില്‍ നടത്തപ്പെട്ട പരിപാടിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി ആളുകള്‍ പങ്കെടുത്തു .റോസ് വടകര ,സിബില്‍ ഫിലിപ്പ് ,ഷൈനി ഹരിദാസ് ശ്രീ നിശാന്ത് ആചാരി ,ഡയാന സ്‌കറിയ,ലിസി പീറ്റേഴ്‌സ് ജോയ്സ് ചെറിയാന്‍ ബീന കണ്ണൂക്കാടന്‍ ശാന്തി ജെയ്‌സണ്‍ ജെയ്‌സണ്‍ മാത്യു ,ശയിനി സജു ,ജാസ്മിന്‍ ഷിക്കൂര്‍ ബെറ്റി അഗസ്റ്റിന്‍ ,ലതാബില്ലിച്ചെന്‍ എന്നിവര്‍ പങ്കെടുത്തു.

Foma Central Region's 'Feed My Starving Children Program' gains traction

Share Email
Top