ഇറാഖില്‍ തകര്‍ന്നു വീണ അമേരിക്കന്‍ സൈനീക വിമാനത്തിലെ നാലുപേര്‍ കൊല്ലപ്പെട്ടു

ഇറാഖില്‍ തകര്‍ന്നു വീണ അമേരിക്കന്‍ സൈനീക വിമാനത്തിലെ നാലുപേര്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: ഇറാക്കില്‍ തകര്‍ന്നു വീണ അമേരിക്കന്‍ ടാങ്കര്‍ വിമാനത്തിലെ നാലു പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. സൈനീക വിമാനത്തിലുണ്ടായിരുന്ന ആറു പേരില്‍ നാലുപേര്‍ മരിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡാണ് വ്യക്തമാക്കിയത്.
യുദ്ധവിമാനങ്ങള്‍ക്ക്  ഇന്ധനം നിറയ്ക്കാന്‍ യുഎസ് സൈന്യം ഉപയോഗിക്കുന്ന കെസി-135 ഏരിയല്‍ ടാങ്കറാണ് തകര്‍ന്നു വീണത്.

വിമാനം തകരാനുണ്ടായ കാരണം സംബ ന്ധിച്ച് അന്വേഷണം നടത്തി വരികയാ ണെന്നു  കമാന്‍ഡ് കൂട്ടിച്ചേര്‍ത്തു. ഇറാഖില്‍ പ്രവര്‍ത്തിക്കുന്ന ഇറാന്‍ പിന്തുണയുള്ള ഒരു ഇസ്ലാമിക സംഘം വിമാനം തകര്‍ന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെങ്കിലും അത്തരത്തിലുള്ള ആക്രമണം മൂലമല്ല വിമാനം തകര്‍ന്ന തെന്നു അമേരിക്ക വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

Four killed in US military plane crash in Iraq

Share Email
LATEST
More Articles
Top