പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം: ഇന്ധനികുതി വെട്ടിക്കുറച്ച് കേന്ദ്രം: ഡീസല്‍, പെട്രോള്‍ വിലയില്‍ പത്തു രൂപ കുറയും

പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം: ഇന്ധനികുതി വെട്ടിക്കുറച്ച് കേന്ദ്രം: ഡീസല്‍, പെട്രോള്‍ വിലയില്‍ പത്തു രൂപ കുറയും

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ അനിശ്ചിതത്വത്തിനൊടുവില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താനായി കേന്ദ്രം. ഇന്ധനനികുതിയില്‍ വെട്ടിക്കുറവ് വരുത്തിയാണ് വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടി കേന്ദ്രം കൈക്കൊണ്ടത്. പെട്രോളിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് 13-ല്‍ നിന്നും മൂന്നായി കുറച്ചു. ഇതോടെ 10 രൂപയുടെ വിലക്കുറവ് ഉണ്ടാവും. അതേപോലെ ഡീസലിന്റെ എക്‌സൈസ് ഡ്യൂട്ടി 10-ല്‍ നിന്നും പൂജ്യമാക്കി മാറ്റി. ഇതിലൂടെ പെട്രോള്‍ വിലയിലും 10 രൂപയുടെ കുറവ് ഉണ്ടാവും.

പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടര്‍ന്ന് ഇന്ധനവിലയില്‍ ഉണ്ടായ വര്്#ധന കുറയ്ക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതിനുമാണ് ഈ തീരുമാനം എടുത്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ആഗോള ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ നീക്കം. ഇന്നു രാവിലെ ബ്രെന്റ് ക്രൂഡ് ബാരലിന് 106.63 ഡോളര്‍ എന്ന നിലയിലായിരുന്നു. ഇറാനുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ആക്രമണങ്ങളില്‍ ഇടവേള ഉണ്ടാകുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനകള്‍ എണ്ണ വിപണിയിലെ ആശങ്കകള്‍ കുറയ്ക്കാന്‍ സഹായിച്ചു.ഇതോടെ ക്രൂഡ് ഓയില്‍ വിലയില്‍ കുറവ് രേഖപ്പെടുത്തി, ഇന്ത്യ പോലുള്ള ഇറക്കുമതിയില്‍ ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ആനുകൂല്യം കൈമാറാനാണ് എക്‌സൈസ് തീരുവ കുറച്ചതെന്നാണ് വിലയിരുത്തല്‍.

Government cuts excise duty by Rs 10 on petrol and diesel amid West Asia war

Share Email
Top