അബുജ: നൈജീരിയയില്‍ തോക്കുധാരികള്‍ മോട്ടോര്‍ സൈക്കിളിലെത്തി 15 പേരെ വെടി ഉതിര്‍ത്ത് കൊലപ്പെടുത്തി. മധ്യ നൈജീരിയയിലെ നൈജര്‍ സംസ്ഥാനത്താണ് അക്രമണം നടന്നതെന്നു ആംനസ്റ്റി ഇന്റര്‍നാഷ്ണല്‍ അറിയിച്ചു.നൈജര്‍ സംസ്ഥാനത്തെ ബോര്‍ഗു പ്രദേശത്തുള്ള തഷാന്‍ മജെ, സദുറോ,റുന്റുവ ഗ്രാമങ്ങളിലാണ് ശനിയാഴ്ച ഒരേസമയം ആക്രമണങ്ങള്‍ നടന്നത്. നിരവധി മോട്ടോര്‍ സൈക്കിളുകളിലെത്തിയ സംഘം എല്ലാ ദിശയിലേക്കും വെടി ഉതിര്‍ക്കുകായയിരുന്നു. തുടര്‍ന്ന് ഇവിടുത്തെ കടകള്‍ കൊള്ള അടിക്കുകയും ചെയ്തു.
തുടര്‍ച്ചയായി അക്രമികളുടെ ഇരയാകേണ്ട സ്ഥിതിയാണ് ഈ മേഖലയിലെ ജനങ്ങള്‍ക്ക്്. മുമ്പ് ഇസ്‌ളാമിക് സ്റ്റേറ്റ് ഗ്രൂപ്പ് നിരവധി ക്രിസ്ത്യാനികളെ ഈ മേഖലകളില്‍ നിന്നും തട്ടിക്കൊണ്ടു പോയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ അന്ന് ഇടപെടലുകള്‍ നടത്തിയിരുന്നു.
ഇത്തവണ ആക്രമണം നടത്തിയത് ആരെന്നതിനെക്കുറിച്ച് വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല
വടക്കുകിഴക്കന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക തീവ്രവാദികളും വടക്കുപടിഞ്ഞാറന്‍, വടക്ക്-മധ്യ മേഖലകളില്‍ നാശം വിതച്ച സായുധ ക്രിമിനല്‍ സംഘങ്ങളും മോചനദ്രവ്യത്തിനായി ആളുകളെ തട്ടിക്കൊണ്ടുപോകുന്ന സങ്കീര്‍ണ്ണമായ സുരക്ഷാ പ്രതിസന്ധിയിലാണ് വടക്കന്‍ നൈജീരിയ. ക്രിസ്്ത്യാനികള്‍ക്കെതിരായ വംശ ഹത്യയ്‌ക്കെതിരേ രാജ്യം നടപടി സ്വീകരിക്കുന്നിലെന്നു നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവന നടത്തിയിരുന്നു.
എന്നാല്‍ നൈജീരിയന്‍ സര്‍ക്കാര്‍ ഈ ആരോപണം നിരസിച്ചു.ഡിസംബറില്‍, വടക്കുപടിഞ്ഞാറന്‍ നൈജീരിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് തീവ്രവാദികള്‍ക്ക് നേരെ യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു.
Gunmen kill at least 15 people in northern Nigeria,













