വെസ്റ്റ് പാം ബീച്ചില്‍ ആവേശോജ്വലമായ സ്വീകരണം ഏറ്റുവാങ്ങി ടീം വോയ്‌സ് ഓഫ് ഫോമാ

വെസ്റ്റ് പാം ബീച്ചില്‍ ആവേശോജ്വലമായ സ്വീകരണം ഏറ്റുവാങ്ങി ടീം വോയ്‌സ് ഓഫ് ഫോമാ

എ.എസ് ശ്രീകുമാര്‍

ഫ്‌ളോറിഡ: സാമൂഹിക പ്രതിബദ്ധതയും സേവനോന്‍മുഖതയും മുദ്രാവാക്യമാക്കി ഫോമായുടെ ജനപക്ഷ പദ്ധതികള്‍ നടപ്പാക്കാന്‍ 2026-’28 ഭരണ സമിതിയിലേയ്ക്ക് ആത്മവിശ്വാത്തോടെ മല്‍സരിക്കുന്ന ‘ടീം വായ്‌സ് ഓഫ് ഫോമാ’യ്ക്ക് ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചില്‍ കേരള സമാദം ഓഫ് പാം ബീച്ചിന്റെ ആഭിമുഖ്യത്തില്‍ ബഹുജന പങ്കാളിത്തത്തോടെ ഊഷ്മളമായ സ്വീകരണം നല്‍കി. യോഗത്തില്‍ ബിജു തോണിക്കടവില്‍ നേതൃത്വം നല്‍കുന്ന ടീം വോയ്‌സ് ഓഫ് ഫോമാ പാനല്‍ അംഗങ്ങള്‍ ഫോമായെ നയിക്കാന്‍ എന്തുകൊണ്ടും യോഗ്യതയുള്ളവരാണെന്ന് വിവിധ സംഘടനാ നേതാക്കള്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.

ടീം വോയ്‌സ് ഓഫ് ഫോമാ ദീര്‍ഘവീക്ഷണത്തോടെയുള്ളതും കാലാനുസൃതവുമായ വികസന പരിപാടികളോടെയാണ് ജനവിധി തേടുന്നതെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബിജു തോണിക്കടവില്‍ പറഞ്ഞു. ഫോമായുടെ പ്രബുദ്ധമായ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് കര്‍മഭൂമിയിലും ജന്‍മഭൂമിയിലും തികഞ്ഞ ജനപക്ഷ മുഖത്തോടെ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതികളുണ്ട്. തങ്ങള്‍ ഭരണത്തിലെത്തിയാല്‍ അമേരിക്കന്‍ മലയാളി സമൂഹത്തിലും നാട്ടിലും കൂടുതല്‍ ഊര്‍ജസ്വലമായി സ്വപ്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും അതിനായി ഏവരുടെയും പാര്‍ത്ഥനാ പൂര്‍ണമായ പിന്തുണയും പ്രോല്‍സാഹനവും അഭ്യര്‍ത്ഥിക്കുന്നുവെന്ന് ടീം വോയ്‌സ് ഓഫ് ഫോമാ അംഗങ്ങള്‍ പറഞ്ഞു.

ശക്തമായ വികസനോന്‍മുഖ ഭരണം കാഴ്ചവയ്ക്കുന്നതിനായി വോട്ടുകള്‍ നല്‍കി ആശീര്‍വദിക്കണമെന്ന് പുതിയ ഭരണസമിതിയുടെ വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന ബിജു തോണിക്കടവില്‍ (പ്രസിഡന്റ്), പോള്‍ പി ജോസ് (ജനറല്‍ സെക്രട്ടറി), പ്രദീപ് നായര്‍ (ട്രഷറര്‍), സാമുവല്‍ മത്തായി (വൈസ് പ്രസിഡന്റ്), മഞ്ജു പിള്ള (ജോയിന്റ് സെക്രട്ടറി) ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ സ്‌നേഹനിര്‍ഭരമായ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് ഫ്‌ളോറിഡയിലെ പരിണതപ്രജ്ഞരായ മലയാളി സംഘടനാ ഭാരവാഹികളോട് ഹൃദയപൂര്‍വം അഭ്യര്‍ത്ഥിച്ചു.

ജൂണ തോമസ് (പ്രസിഡന്റ്), ജിജോ ജോസ് (സെക്രട്ടറി, മുന്‍ പ്രസിഡന്റ്), ലൂക്കോസ് പൈനുങ്കല്‍ (ട്രഷറര്‍, മുന്‍ പ്രസിഡന്റ്), സനല്‍ പ്രകാശ് (ജോയിന്റ് സെക്രട്ടറി), സുനില്‍ കായല്‍ചിറയില്‍ സുനില്‍ കായല്‍ചിറയില്‍ (ജോയിന്റ് ട്രഷറര്‍), മാത്യു തോമസ് (മുന്‍ പ്രസിഡന്റ്), പോള്‍ പള്ളിക്കല്‍ (മുന്‍ പ്രസിഡന്റ്, കമ്മിറ്റി മെമ്പര്‍), ദേവിക പിള്ള (കമ്മിറ്റി മെമ്പര്‍), ജോര്‍ജ് സാമുവല്‍ (കമ്മിറ്റി മെമ്പര്‍), വിജിന്‍ (കമ്മിറ്റി മെമ്പര്‍), സുമ (കമ്മിറ്റി മെമ്പര്‍), പ്രകാശ് മാത്യു (കമ്മിറ്റി മെമ്പര്‍) തുടങ്ങിയവര്‍ ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് എല്ലാവിധ വിജയാശംസകളും നേര്‍ന്നു.

2022-24 ഫോമാ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ ട്രഷററായി മിന്നുന്ന പ്രകടനം കാഴ്ചവച്ച ബിജു തോണിക്കടവില്‍ എണ്‍പതിനായിരത്തിലധികം ഡോളര്‍ മിച്ചമുണ്ടാക്കിയാണ് സ്ഥാനമൊഴിഞ്ഞത്. 2026-28-ല്‍ സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്ന ഒട്ടേറെ പരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വിദ്യാത്ഥികള്‍, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി അമേരിക്കയില്‍ എത്തിപ്പെടാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് എല്ലാവിധ സഹായങ്ങളും പുതിയ കമ്മറ്റി ഉറപ്പുനല്‍കുന്നു. വിവിധ മേഖലകളിലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ, ഭാഷാ, വിദ്യാഭ്യാസ, സാംസ്‌കാരിക, തൊഴില്‍ രംഗങ്ങളില്‍ പുത്തന്‍ ആശയങ്ങളിലൂന്നിയ പ്രോജക്ടുകളായിരിക്കും നടപ്പാക്കുകയെന്ന് ‘ടീം വോയ്‌സ് ഓഫ് ഫോമാ വ്യക്തമാക്കി.

Hearty welcome to ‘Team Voice Of Fomaa’ at West Palm Beach for the national election campaign

Share Email
LATEST
More Articles
Top