കനത്ത മഴ ഒഹാവു ദ്വീപില്‍ വെളളപ്പൊക്ക മുന്നറിയിപ്പ്: വഹിയാവ അണക്കെട്ടും അപകടഭീഷണിയില്‍; 5,500 പേരെ ഒഴിപ്പിച്ചു

കനത്ത മഴ ഒഹാവു ദ്വീപില്‍ വെളളപ്പൊക്ക മുന്നറിയിപ്പ്: വഹിയാവ അണക്കെട്ടും അപകടഭീഷണിയില്‍; 5,500 പേരെ ഒഴിപ്പിച്ചു

ഹവായ് : കനത്ത മഴയെ തുടര്‍ന്ന് ഹവായിയിലെ ഒഹാവു ദ്വീപ് വെള്ളപ്പൊക്ക ഭീഷണിയില്‍. ഹവായിയിലെ വഹിയാവ അണക്കെട്ട് കനത്ത മഴയെ തുടര്‍ന്ന് അപകട ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ടുണ്ട്. അണക്കെട്ടില്‍ ഇപ്പോള്‍ 81.83 അടി വെള്ളമാ ണുള്ളതെന്നും ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നതെന്നും ഹോണോലുലു മേയര്‍ റിക്ക് ബ്ലാങ്കിയാര്‍ഡി പറഞ്ഞു. ഇതുവരെ മേഖലയില്‍ നിന്നും 5,500 പേരെ ഒഴിപ്പിച്ച തായും ഫേസ്ബുക്കില്‍ പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.

ഈ പശ്ചാത്തലത്തിാലാണ് ഒവാഹു ദ്വീപില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നീട്ടിയത്.
ഒരാഴ്ചയ്ക്കിടെ രണ്ടാം വട്ടവും അതിശക്തമാ മഴ പെയ്തിറങ്ങിയപ്പോള്‍ മേഖലയില്‍ വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായതായി അധികൃതര്‍ വ്യക്തമാക്കി. ഹവായിയിലെ ഒവാഹു ദ്വീപില്‍ അപകടകരമായ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട 230 പേരെ രക്ഷിച്ചതായി ഹോണോലുലു മേയര്‍ റിക്ക് ബ്ലാങ്കിയാര്‍ഡി പറഞ്ഞു.

അഗ്‌നിശമന സേനാംഗങ്ങള്‍, നാഷണല്‍ ഗാര്‍ഡ്, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ അടിയന്തര രക്ഷാപ്രവര്‍ത്തകരെ ദുരിതബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നു ഹവായ് ഗവര്‍ണര്‍ ജോഷ് ഗ്രീന്‍ പറഞ്ഞു.വെള്ളപ്പൊക്ക ഭീഷണി യെ തുടര്‍ന്ന് റോഡുകള്‍ അടച്ചു. മിക്ക ദ്വീപുകളിലും ശക്തമായ മഴ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഇടി ടിമിന്നലോടുകൂടി മഴ പെയ്യാനും സാധ്യതയുണ്ട്,. മണിക്കൂറില്‍ 45 മൈല്‍ വേഗതയില്‍ കാറ്റ് വീശിയുടിക്കുന്നത് വലിയ നാശനഷ്ടങ്ങള്‍ക്കും കാരണ മായേക്കാം. ബിഗ് ഐലന്‍ഡ് മേഖലയില്‍ 10 ഇഞ്ച് വരെ മഞ്ഞുവീഴ്ചയും 70 മൈല്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.
Heavy rains cause flood warnings on the island of Oahu: Wahiawa Dam also at risk; 5,500 people evacuated

Share Email
LATEST
Top