കനത്ത മഞ്ഞുവീഴ്ച്ച: മിനസോട്ടയില്‍ ജാഗ്രതാ നിര്‍ദേശം തുടരുന്നു

കനത്ത മഞ്ഞുവീഴ്ച്ച: മിനസോട്ടയില്‍ ജാഗ്രതാ നിര്‍ദേശം തുടരുന്നു

മിനസോട്ട: മിനസോട്ടയില്‍ തുടരുന്ന അതിശക്തമായ മഞ്ഞുവീഴ്ച്ചയുടെ പശ്ചാത്ത ലത്തില്‍ ജാഗ്രതാ നിര്‍ദേശം തുടരുന്നു. സംസ്ഥാനത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഗവര്‍ണര്‍ ടിം വാള്‍സ് ജനങ്ങള്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവും നല്കിയിട്ടുണ്ട്.

തിങ്കഴാഴ്ച്ച രാത്രിവരെ മോശം കാലാവസ്ഥയെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. പ്രതികൂല സാഹചര്യങ്ങള്‍ നേരിടാനായി നാഷ്ണല്‍ ഗാര്‍ഡുകളെ രംഗത്തിറക്കി. തെക്കന്‍ മിനസോട്ടയിലെ പല ഭാഗങ്ങളിലും റോഡ് യാത്ര അപകടകരമാണെന്നും യാത്ര ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കി. മിനിയാപൊളിസ്-സെന്റ് പോള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളാണ് കൂടുതലും റദ്ദാക്കപ്പെട്ടത്.യാത്രക്കാരോട് ടിക്കറ്റുകള്‍ വീണ്ടും ബുക്ക് ചെയ്യാന്‍ എയര്‍ലൈനുകള്‍ നിര്‍ദ്ദേശിച്ചു.

നാഷണല്‍ വെതര്‍ സര്‍വീസിന്റെ കണക്കുകള്‍ പ്രകാരം, തെക്കുകിഴക്കന്‍ മിനസോട്ട യിലിലെ മിക്ക പ്രദേശങ്ങളിലും 12 ഇഞ്ച് കട്ടിയില്‍ മഞ്ഞു വീഴ്ച്ച ഉണ്ടായി. വബാഷ യില്‍ ഒറ്റദിവസം ഉണ്ടായത് 20.5 ഇഞ്ച് മഞ്ഞുവീഴ്ച്ചയാണ്. റോച്ചസ്റ്ററില്‍ 14 ഇഞ്ചും പ്രയര്‍ ലേക്കില്‍ 13.7 ഇഞ്ചും മേപ്പിള്‍ ഗ്രോവ്, ഈഗന്‍ എന്നിവിടങ്ങളില്‍ 10 ഇഞ്ച് വീതം ബ്ലൂമിംഗ്ടണ്‍ 9.5 ഇഞ്ചും മഞ്ഞു വീണു.

Heavy snow: Warning continues in Minnesota

Share Email
LATEST
Top