പി പി ചെറിയാൻ
ഹൂസ്റ്റൺ: തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ ‘കല 2026’ എന്ന പേരിൽ വിപുലമായ കലാമ ത്സരങ്ങൾ സംഘടിപ്പിക്കുന്നു. “തൃശൂർ – കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം” എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് മത്സരങ്ങൾ നടക്കുന്നത്. എല്ലാ പ്രായക്കാ ർക്കും പങ്കെടുക്കാവുന്ന ഈ മത്സര ത്തിൽ ആകർഷകമായ പണക്കിഴികളാണ് വിജയി കളെ കാത്തിരിക്കുന്നത്.
ചിത്രരചന, ഉപന്യാസ രചന (പരമാവധി 500 വാക്കുകൾ), കവിതാരചന എന്നീ വിഭാഗ ങ്ങളിലാണ് മത്സരങ്ങൾ നടക്കുക. എഴുത്തു മത്സരങ്ങൾ മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ വെവ്വേറെയായിരിക്കും വിലയിരുത്തപ്പെടുക.
മത്സരാർത്ഥികളെ ഗ്രൂപ്പ് 1: 5 മുതൽ 10 വയസ്സ് വരെ. ഗ്രൂപ്പ് 2: 11 മുതൽ 17 വയസ്സ് വരെ. ഗ്രൂപ്പ് 3: 18 വയസ്സും അതിനു മുകളിലുള്ളവരും. എന്നീ മൂന്ന് വിഭാഗങ്ങ ളായി തിരിച്ചിരിക്കുന്നു:
ചിത്രരചന: പൂർണ്ണമായും കൈകൊണ്ട് വരച്ച ചിത്രങ്ങൾ മാത്രമേ സ്വീകരിക്കുക യുള്ളൂ. ഡിജിറ്റൽ ആർട്ട്, കൊളാഷ്, കമ്പ്യൂ ട്ടർ സഹായത്തോടെയുള്ള സൃഷ്ടി കൾ എന്നിവ അനുവദനീയമല്ല.
ഓരോ പ്രായപരിധിയിലുള്ളവർക്കും പ്രത്യേകമായി നിശ്ചയിച്ചിട്ടുള്ള മാധ്യമങ്ങൾ (Crayons, Oil Pastels, Watercolors etc.) മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ക്രിയേ റ്റിവിറ്റി, മൗലികത, വിഷയവുമായുള്ള ബന്ധം എന്നിവയുടെ അടി സ്ഥാന ത്തിലായിരിക്കും വിധിനിർണ്ണയം.
മത്സരത്തിൽ പങ്കെടുക്കുന്നതിന് ഒരാൾക്ക് 15 ഡോളർ ആണ് ഫീസ്. സൃഷ്ടികൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഏപ്രിൽ 25 അർദ്ധരാത്രി വരെയാണ്. ഹൂസ്റ്റണിൽ വെച്ച് നടക്കുന്ന തൃശൂർ പൂരം ആഘോഷവേളയിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെടുക
Houston Thrissur Association organizes ‘Kala 2026’ art competitions; applications can be submitted until April 25













