ഇറാനെ ആക്രമിക്കാന്‍ ഇന്ത്യന്‍ തുറമുഖങ്ങള്‍ യുഎസിനു വിട്ടുനല്കിയെന്ന ആരോപണം നിഷേധിച്ച് ഇന്ത്യ

ഇറാനെ ആക്രമിക്കാന്‍ ഇന്ത്യന്‍ തുറമുഖങ്ങള്‍ യുഎസിനു വിട്ടുനല്കിയെന്ന ആരോപണം നിഷേധിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഇറാനെ ആക്രമിക്കാനായി ഇന്ത്യന്‍ തുറമുഖങ്ങള്‍ അമേരിക്കയ്ക്ക് വിട്ടുനല്കിയെന്ന ആരോപണം നിഷേധിച്ച് ഇന്ത്യ. ഈ ആരോപണം അടിസ്ഥാ നരഹിതമെന്ന് ഇന്ത്യ വ്യക്തമാക്കി. മുന്‍ യുഎസ് ആര്‍മി കേണല്‍ ഡഗ്ലസ് മക്‌ഗ്രെറിയാണ് ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ ഇറാനെ ആക്രമിക്കാന്‍ അമേരിക്ക ഇന്ത്യന്‍ നാവിക താവളങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം ഉയര്‍ത്തിയത്.

യുഎസ് ആസ്ഥാനമായുള്ള വണ്‍ അമേരിക്ക ന്യൂസ് നെറ്റ്വര്‍ക്ക് ചാനലിനു നല്‍കിയ അഭിമുഖത്തിനിടെയാണഅ ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് ഇന്ത്യന്‍ നാവിക താവളങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഡഗ്ലസ് മക്‌ഗ്രെഗര്‍ അഭിപ്രായപ്പെട്ടത്. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇത് നിഷേധിച്ച് രംഗത്തു വന്നത്.

അമേരിക്കയുടെ പല ഗള്‍ഫ് രാജ്യങ്ങളിലേയും സൈനീക താവളങ്ങള്‍ നശിപ്പിക്കപ്പെട്ടു. ഈ സാഹചര്യത്തില്‍ അമേരിക്കയ്ക്ക് ഇന്ത്യന്‍ തുറമുഖങ്ങളെ ആശ്രയിക്കേണ്ടി വന്നതായും മക്ഗ്രഗര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത്തരത്തിലുള്ള അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ അഭിപ്രായങ്ങള്‍ വിശ്വിക്കരുതെന്നു ഇന്ത്യ പ്രതികരിച്ചു.


മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷത്തില്‍ ഇന്ത്യ അഗാധമായ ആശങ്ക പ്രകടിപ്പിച്ചു. ഇരു കക്ഷികളും സംയമനം പാലിക്കാനും, സംഘര്‍ഷം രൂക്ഷമാകുന്നത് ഒഴിവാക്കാനും സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കാനും അഭ്യര്‍ഥിച്ചു.

India denies allegations that it gave Indian ports to the US to attack Iran

Share Email
Top