ഓസ്റ്റിനില്‍ കൂട്ടവെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി സവിത ഷാനും

ഓസ്റ്റിനില്‍ കൂട്ടവെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി സവിത ഷാനും

ഓസ്റ്റിന്‍: കഴിഞ്ഞദിവസം ഓസ്റ്റിനില്‍ കൂട്ട വെടിവെയ്പില്‍ കൊല്ലപ്പെട്ട രണ്ടു പേരില്‍ ഒരാള്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനിയും . ടെക്‌സസ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായ 24 വയസുകാരിയായ സവിത ഷാനാണ് ദാരുണമായി കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥിനി. തമിഴ്‌നാട് സ്വദേശിനിയായ സവിത ഇക്കണോമികസിലും മാനേജ്‌മെന്റിലും ടെക്‌സസ്് സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ഥിനി യായിരുന്നു.യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസിന്റെ പ്രസിഡന്റ് ജിം ഡേവിഡാണ് സവിതയുടെ മരണ വിവരം അറിയിച്ചത്. ടെക്‌സസ് ടെക്ക് യൂണി വേഴ്‌സി റ്റിയിലെ വിദ്യാര്‍ത്ഥിനിയായ 22 വയസ്സുള്ള റൈഡര്‍ ഹാരിംഗ്ടണും ആണ് കൊല്ലപ്പെട്ട മറ്റൊരാള്‍

ഓസ്റ്റിനിലെ കൂട്ട വെടിവയ്പ്പിനുള്ള കാരണങ്ങള്‍ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുയാണെന്ന് പോലീസ് വ്യക്തമാക്കി. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കൂട്ട വെടിവെപ്പ് നടന്നത് വെടിവയ്പ്പിനു പിന്നില്‍ തീവ്രവാദ ലക്ഷ്യം ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ച് ഫെഡറല്‍, പ്രാദേശിക ഏജന്‍സികള്‍ അന്വേഷണം തുടരുകയാണ്.

വെടിവയ്പില്‍ ഒരു ഡസനിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഞായറാഴ്ച നടന്ന വെടിവയ്പില്‍ പരിക്കേറ്റ മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണെന്നു ഓസ്റ്റിന്‍ പോലീസ് മേധാവി ലിസ ഡേവിസ് പറഞ്ഞു. വെടിവയ്പ്പില്‍ ആകെ 14 പേര്‍ക്ക് പരിക്കേറ്റു

ഓസ്റ്റിനിലെ തിരക്കേറിയ ഡൗണ്ടൗണ്‍ വെസ്റ്റ് സിക്സ്ത് സ്ട്രീറ്റിലെ ബാറിന് പുറത്ത് നടന്ന വെടിവയ്പ്പിന് പിന്നിലെ തീവ്രവാദ ലക്ഷ്യത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് എഫ്ബിഐ വ്യക്ത മാക്കി.

സെനഗലില്‍ ജനിച്ച അമേരിക്കന്‍ പൗരത്വം ഉള്ള 53 വയസുകാരനായ എന്‍ഡിയാഗ ഡയഗ്‌നെ ആണ് കൊലപാതകം നടത്തിയത്.ടെക്‌സസിലെ പ്ലുഗര്‍വില്ലിലാണ് പ്രതി താമസിച്ചിരുന്നതെന്നു പോലീസ് മേധാവി പറഞ്ഞു. ഇറാനെ കുറിച്ച് എഴുതിയ ഒരു ടീഷര്‍ട്ട് ധരിച്ചാണ് പ്രതി ആക്രമണത്തിന് എത്തിയതെന്ന് അന്വേഷണസംഘം വ്യക്തമാക്കി

Indian student among those killed in Austin mass shooting

Share Email
Top