ഹോര്‍മൂസ് കടലിടുക്കുവഴിയുള്ള ഇന്ത്യന്‍ എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ ഇന്ത്യന്‍ യുദ്ധക്കപ്പല്‍

ഹോര്‍മൂസ് കടലിടുക്കുവഴിയുള്ള ഇന്ത്യന്‍ എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ ഇന്ത്യന്‍ യുദ്ധക്കപ്പല്‍

ന്യൂഡല്‍ഹി: ഇറാനിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഹോര്‍മൂസ് കടലിടുക്കു വഴിയുള്ള ഇന്ത്യയുടെ ക്രൂഡ് ഓയില്‍ കപ്പലുകള്‍ക്ക് ഇന്ത്യന്‍ സൈനീക കപ്പ ലുകള്‍ സുരക്ഷ ഒരുക്കും. ഇതിന്റെ ഭാഗമായി ഒമാന്‍ ഉള്‍ക്കടലില്‍ ഇന്ത്യന്‍ യുദ്ധക്കപ്പലുകളുടെ സാന്നിധ്യം വര്‍ധിപ്പിക്കും.

ഹോര്‍മുസ് കടലിടുക്കിന്റെ ദക്ഷിണ ഭാഗത്തുള്ള ഒമാന്‍ തീരക്കടലിലാണ് ഇന്ത്യന്‍ യുദ്ധക്കപ്പല്‍ വിന്യസിക്കുക. ഇന്ത്യന്‍ പതാകവഹിക്കുന്ന കൂടുതല്‍ ഇന്ധന കപ്പലുകളെ ഇതുവഴി കടന്നു പോകാന്‍ ഇറാന്‍ അനുവദിച്ചേക്കുമെന്ന പ്രതീക്ഷയാണ് നാവികസേനയുടെ പുതിയ നീക്കത്തിന് പിന്നില്‍.നിലവില്‍ മൂന്ന് ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ ഒമാന്‍ ഉള്‍ക്ക ടലിന്റെ കിഴക്ക് ഭാഗത്തായി നിലയുറ പ്പിച്ചിട്ടുണ്ട്.

ഇവയുടെ നിരീക്ഷണത്തിലാണ് ഇന്ധനവുമായി എത്തിയ കപ്പലുകള്‍ ഇന്ത്യയിലേക്ക് യാത്ര നടത്തിയിരുന്നത്. കൂടുതല്‍ കപ്പലുകളെത്തുന്നതോടെ മേഖലയിലെ ഇന്ത്യന്‍ യുദ്ധക്കപ്പലുകളുടെ ഏഴായി ഉയരും.കഴിഞ്ഞയാഴ്ച ഹോര്‍മുസ് കടലിടുക്ക് വഴി 92,712 മെട്രിക് ടണ്‍ എല്‍പിജിയുമായി ശിവാലിക്, നന്ദ ദേവി കപ്പലുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തിയിരുന്നു.

മേഖലയിലെ ഇന്ത്യന്‍ നാവികസേനയുടെ ‘ഓപ്പറേഷന്‍ സങ്കല്‍പ്പ്’ എന്ന ദൗത്യത്തിലൂടെയാണ് കപ്പലുകള്‍ എത്തിച്ചത്. ഇതിന് പുറമെ യുഎഇയിലെ ഫുജൈറ തുറമുഖത്ത് നിന്ന് പുറപ്പെട്ട എണ്ണ ടാങ്കറിനും ഒമാന്‍ ഉള്‍ക്കടലില്‍ ഇന്ത്യന്‍ യുദ്ധക്കപ്പല്‍ അകമ്പടി നല്‍കിയിരുന്നു

.Indian warship to provide security to Indian oil tankers passing through Strait of Hormuz

Share Email
LATEST
Top