ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയുടെ ഭാരതത്തിന് പുറത്തുള്ള വിശ്വാസികളുടെ കുട്ടായ്മയായ ഐ.പി.സി. എന്‍ആര്‍ഐ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള ഐ.പി.സി.എന്‍ആര്‍ഐ ഗ്ലോബല്‍ കോണ്‍ഫറന്‍സിന്റെ പ്രഥമ സമ്മേളനം നോര്‍ത്ത് ഈസ്റ്റ് ഫിലഡല്‍ഫിയായിലെ ഫോര്‍ പോയിന്റ്‌സ് ഷെറാട്ടന്‍ ഹോട്ടലില്‍ 2026 ജൂലൈ 24 വെള്ളിയാഴ്ച മുതല്‍ 26 ഞായറാഴ്ച വരെ നടക്കും. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ശുശ്രൂഷകന്മാര്‍ക്കും സഭാ പ്രവര്‍ത്തകര്‍ക്കുമുള്ള ലീഡേഴ്സ് സമ്മിറ്റും ഉച്ചകഴിഞ്ഞ് റിവൈവല്‍ മീറ്റിംങ്ങും നടക്കും. ശനിയാഴ്ച രാവിലെയും ഉച്ചയ്ക്കും യുവജനങ്ങള്‍ക്കും സഹോദരിമാര്‍ക്കുമായി പ്രത്യേക മീറ്റിംഗുകള്‍ ക്രമീകരിക്കും. ഞായറാഴ്ചത്തെ സംയുക്ത ആരാധനയോടെ ഈ കോണ്‍ഫ റന്‍സ് സമാപിക്കും.
ലോകമെമ്പാടും ചിതറികിടക്കുന്ന ഐ.പി.സി. വിശ്വാസികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുകയും പ്രേഷിത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നതിനായി സമഗ്ര പദ്ധതികള്‍ തുടങ്ങിക്കഴിഞ്ഞു. വിദേശരാജ്യങ്ങളില്‍ കഴിയുന്ന ഐ.പി.സി. ശുശ്രൂ ഷകന്മാരും വിശ്വാസികളും അഭിമുഖീകരിക്കുന്ന ആനുകാലിക പ്രശ്നങ്ങളെപ്പറ്റിയും ചര്‍ ച്ച നടക്കും.
കോണ്‍ഫറന്‍സില്‍ ഐ.പി.സി. ജനറല്‍ പ്രസിഡന്റ് റവ. ഡോ. വല്‍സന്‍ റ്റി. ഏബ്രഹാം, പാസ്റ്റര്‍ നൂര്‍ദ്ദീല്‍ മുള്ള (കര്‍ണ്ണാടക), റവ. ക്രിസ് ജാക്സന്‍ (യു.എസ്.എ.) എന്നിവര്‍ മുഖ്യ പ്രഭാഷണങ്ങള്‍ നടത്തും. അവരെ കൂടാതെ വിവിധ മീറ്റിംഗുകളില്‍ അമേരിക്കയിലും ലോ കത്തിലെ രാജ്യങ്ങളില്‍ നിന്നുള്ള കര്‍ത്ത്യദാസന്മാര്‍ ശുശ്രൂഷകള്‍ നടത്തുന്നതാണ്.
ഈ പ്രഥമ എന്‍ആര്‍ഐ ഗ്ലോബല്‍ കണ്‍ഫറന്‍സിന്റെ ഭാരവാഹികളായി ഡോ. ജോര്‍ജ് മാത്യു (ഗ്ലോബല്‍ കണ്‍വീനര്‍), ഡോ. അഡ്വ. തോമസ് കിടങ്ങാലില്‍ (ഗ്ലോബല്‍ സെക്രട്ടറി), ഏ ബ്രഹാം ബേബി (ഗ്ലോബല്‍ (ട്രഷറാര്‍), അലക്‌സ് ചാണ്ടി (യൂത്ത് കോര്‍ഡിനേറ്റര്‍), ഷേര്‍ലി ചാക്കോ (ലേഡീസ് കോര്‍ഡിനേറ്റര്‍), ജോയി തുമ്പമണ്‍ (മീഡിയ), പാ. ജോയി വറുഗീസ് (പ്രയര്‍) ആദിയായവര്‍ പ്രവര്‍ത്തിക്കുന്നു.
ഐ.പി.സി. ജനറല്‍ പ്രസിഡന്റ് റവ. റ്റി. വല്‍സന്‍ ഏബ്രഹാം, ജനറല്‍ സെക്രട്ടറി ഡോ. ബേബി വറുഗീസ് എന്നിവര്‍ രക്ഷാധികാരികളായും പാസ്റ്റര്‍ എം.എസ്. സാമുവേല്‍, പാ സ്റ്റര്‍ സണ്ണി ഫിലിപ്പ്, പാസ്റ്റര്‍ കെ.സി. ജോണ്‍ ഫ്‌ളോറിഡ (നോര്‍ത്ത് അമേരിക്ക), പാ. ജോണ്‍ തോമസ് തര്‍ക്കോലില്‍ (ആഫ്രിക്ക), പാസ്റ്റര്‍ വില്‍സന്‍ ജോസഫ് (മിഡിലീസ്റ്റ്), പാ. സി.റ്റി. ഏബ്രഹാം (യൂറോപ്പ്), പാ. ഏലിയാസ് ജോണ്‍ (ഓഷ്യാന) എന്നിവരും ജനറല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പാ. ഡോ. ഫിലിപ്പ് പി. തോമസ്, പാ. തോമസ് ജോര്‍ജ്, ബ്ര ദര്‍ ജോണ്‍ജോസഫ്, ബ്രദര്‍ വര്‍ക്കി ഏബ്രഹാം തുടങ്ങിയവരും അഡൈ്വസറി ബോര്‍ഡ് മെമ്പേഴ്സായി പ്രവര്‍ത്തിക്കുന്നു.
വിശാലമായ താമസ സൗകര്യങ്ങളും രുചികരമായ ഭക്ഷണവും ഭാരാവാഹികള്‍ ഒരുക്കുന്നു. ഒത്തുചേരലിന്റെ ഈ ത്രിദിനങ്ങള്‍ അവിസ്മരണീയമാകുവാന്‍ എല്ലാ തിങ്കളാാഴ്ചയും സൂം പ്ലാറ്റ്‌ഫോമില്‍ പ്രാര്‍ത്ഥനകള്‍ നടന്നു വരുന്നു. മാര്‍ച്ച് 8 ഞായര്‍ 5 മണിക്ക് രജിസ്‌ട്രേഷന്‍ കിക്കോഫും വെബ്‌സൈറ്റ് ഉദ്ഘാടനവും ഫിലഡല്‍ഫിയായില്‍ നടക്കും.
വാര്‍ത്ത: ജോയി തുമ്പമണ്‍ (ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍)
IPC NRI Global Conference to be held in Philadelphia from July 24-26













