എണ്ണക്കാര്യത്തിൽ അമേരിക്കയ്ക്ക് ഇരട്ടത്താപ്പെന്ന് ഇറാൻ:റഷ്യൻ എണ്ണ വാങ്ങാൻ ലോകരാജ്യങ്ങളോട് യുഎസ് ‘യാചിക്കുന്നതായി’ പരിഹാസം

എണ്ണക്കാര്യത്തിൽ അമേരിക്കയ്ക്ക് ഇരട്ടത്താപ്പെന്ന് ഇറാൻ:റഷ്യൻ എണ്ണ വാങ്ങാൻ ലോകരാജ്യങ്ങളോട് യുഎസ് ‘യാചിക്കുന്നതായി’ പരിഹാസം

ടെഹ്റാൻ:  ക്രൂഡ് ഓയിലിന്റെ കാര്യ ത്തിൽ അമേരിക്കയ്ക്ക് ഇരട്ടത്താപ്പാണെന്നും ഹോർമൂസ് കടലിടുക്കിൽ പ്രതിസന്ധി ആയതോടെ റഷ്യയിൽ നിന്നും എണ്ണ വാങ്ങാൻ അമേരിക്ക ലോക രാജ്യങ്ങളോട് യാചിക്കുകയാണെന്നും  തുറന്നടിച്ച് ഇറാൻ.

റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതിനെ തിരെ നേരത്തെ നിലപാടെടുത്ത വാഷിം ഗ്ടൺ, ഇപ്പോൾ ഇറാന്റെ എണ്ണ വിപണി തടസ്സപ്പെട്ടതോടെ റഷ്യൻ എണ്ണ വാങ്ങാൻ രാജ്യങ്ങളോട് ആവശ്യപ്പെടുകയാണെന്ന് ഇറാൻ  വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാ സ് അരാൽഗ്ചിൽ ആരോപിച്ചു.  ഇറാനു മായുള്ള യുദ്ധം ആഗോള ഊർജ്ജ വിപണി യെ ബാധിച്ച പശ്ചാത്തലത്തിലാണ് അമേരി ക്കയുടെ ഈ മാറ്റമെന്നും അരാഗ്ചി പറഞ്ഞു. 

“റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ മാസങ്ങളോളം ഇന്ത്യയെ ഭീഷണിപ്പെടുത്തിയ അമേരിക്ക, ഇറാനുമായുള്ള യുദ്ധം രണ്ടാഴ്ച പിന്നിടു മ്പോൾ ഇന്ത്യയുൾപ്പെടെയുള്ള ലോക രാഷ്ട്രങ്ങളോട് റഷ്യൻ എണ്ണ വാങ്ങാൻ കെഞ്ചുകയാണെന്നു,” അരാഗ്ചി എക്സിലെ കുറിപ്പിൽ പരിഹസിച്ചു.

ഇറാനെതിരായ നിയമവിരുദ്ധ യുദ്ധത്തെ പിന്തുണയ്ക്കുന്ന യൂറോപ്യൻ സർക്കാ രുകളെയും അദ്ദേഹം വിമർശിച്ചു. ഇത് ദയനീയമായ നീക്കമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. എണ്ണവില വർദ്ധിക്കുന്നത് റഷ്യയുടെ വരുമാനം വർദ്ധിപ്പിക്കുന്നു എന്ന ഫിനാൻഷ്യൽ ടൈംസ് വാർത്തയുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹ ത്തിന്റെ പ്രതികരണം.

മിഡിൽ ഈസ്റ്റിലെ യുദ്ധത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില ബാര ലിന് 100 ഡോളർ കടന്നതോടെയാണ് ട്രംപ് ഭരണകൂടം റഷ്യൻ എണ്ണ വാങ്ങാൻ ലോക രാജ്യങ്ങൾക്ക്   ഇളവുകൾ പ്രഖ്യാപിച്ചത്. കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണക്കപ്പലുകൾ വാങ്ങാൻ വിവിധ രാജ്യങ്ങൾക്ക് 30 ദിവസത്തെ അനുമതി  നൽകിക്കൊണ്ടുള്ള ഉത്തരവ്  പുറത്തിറങ്ങിയിരുന്നു.

Iran accuses US of double standards on oil: US mocks world for ‘begging’ to buy Russian oil

Share Email
LATEST
Top