ഹോർമൂസ് കടലിടുക്കിൽ അമേരിക്കയ്ക്കും ഇസ്രയേലിനും വിലക്ക് പ്രഖ്യാപിച്ച് ഇറാൻ: മറ്റുരാജ്യങ്ങൾക്ക്  ചരക്കു നീക്കത്തിന് ഫീസ്

ഹോർമൂസ് കടലിടുക്കിൽ അമേരിക്കയ്ക്കും ഇസ്രയേലിനും വിലക്ക് പ്രഖ്യാപിച്ച് ഇറാൻ: മറ്റുരാജ്യങ്ങൾക്ക്  ചരക്കു നീക്കത്തിന് ഫീസ്

ടെഹ്‌റാൻ:ഹോർമൂസ് കടലിടുക്കിൽ അമേരിക്കയ്ക്കും ഇസ്രയേലിനും വിലക്ക് പ്രഖ്യാപിച്ച് ഇറാൻ.  മറ്റുരാജ്യങ്ങൾക്ക് ചരക്കു നീക്കത്തിന് ഫീസ് ഈടാക്കും. കപ്പൽ സുരക്ഷയും സാമ്പത്തിക ക്രമീകരണവും ലക്ഷ്യമിട്ടുള്ള  നിയമ നിർമാണത്തിന്  ഇറാൻ പാർലമെൻ്റ് സുരക്ഷാ സമിതി  അംഗീകാരം നൽകി.

കടലിടുക്കിൽ സുരക്ഷാ ക്രമീകരണങ്ങൾ സ്ഥാപിക്കുക, പരിസ്ഥിതി സംരക്ഷണം, റിയാൽ അടിസ്ഥാനമാക്കിയുള്ള  ഫീസ്  എന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. പുതിയ നടപടിയുടെ ഭാഗമായി അമേരിക്കൻ, ഇസ്രയേൽ കപ്പലുകളുടെ യാത്ര പൂർണമായി നിരോധിച്ചു. 

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തുന്ന രാജ്യങ്ങൾക്ക് ഈ നടപടി വലിയ തിരിച്ചടിയാകും. കഴിഞ്ഞ മാസം ആരംഭിച്ച ഇറാന്‍ ഇസ്രയേല്‍ യുഎസ് യുദ്ധത്തെത്തുടര്‍ന്ന് തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം  വലിയ തോതിൽ തടസ പ്പെട്ടിരുന്നു. ആഗോളതലത്തിൽ എല്‍എന്‍ജി, വളം, എണ്ണ ഉത്പന്നങ്ങളുടെ നാലിലൊന്ന് കടന്നുപോകുന്നത് ഇതിലൂടെ യാണ്. പ്രതിദിനം ലക്ഷക്കണക്കിന് ബാരൽ എണ്ണയാണ് ഈ പാത വഴി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് നീങ്ങുന്നത്.

Iran announces ban on US and Israel in Strait of Hormuz: Fees for other countries to move goods

Share Email
LATEST
Top