ടെഹ്‌റാന്‍: ഇറാനിയന്‍ കപ്പല്‍ അമേരിക്കന്‍ സേന തകര്‍ത്തത് കടലില്‍ നടത്തിയ ക്രൂരതയെന്നു ഇറാന്‍. ഇന്ത്യന്‍ നാവികസേനയുടെ അഥിതിയായി എത്തിയതാണ് ഐറിസ് ദേന എന്ന ഇറാനിയന്‍ കപ്പലെന്നും ഈ കപ്പലിനെയാണ് മുന്നറിയിപ്പ് ഒന്നുമില്ലാതെ അമേരിക്ക ആക്രമിച്ചതെന്നും ഇതില്‍ ഇറാന്‍ ദു:ഖിക്കേണ്ടി വരുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി പറഞ്ഞു.
ഇന്ത്യന്‍ നാവികസേന ആ കപ്പല്‍ സന്ദര്‍ശിച്ചിരുന്നുവെന്നും കപ്പലില്‍ ഏകദേശം 130 ഉണ്ടായിരുന്നെന്നും അരാഗ്ചി പറഞ്ഞു. ഈ ആക്രമണത്തിന് വാഷിംഗ്ടണ്‍ ‘കഠിനമായി ഖേദിക്കേണ്ടിവരുമെന്നു പറഞ്ഞ അരാഗ്ചി ഇറാന്റെ തീരങ്ങളില്‍ നിന്ന് ഏറെ അകലെ മുന്നറിയിപ്പില്ലാതെ അമേരിക്ക ആക്രമണം നടത്തിയെന്ന് ആരോപിച്ചു.
ശ്രീലങ്കന്‍ തീരത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ചാണ് അമേരിക്കന്‍ അന്തര്‍വാഹിനി ഉപയോഗിച്ച് ഇറാനിയന്‍ യുദ്ധക്കപ്പലായ ഐറിസ് ദേനയെ തകര്‍ത്തത്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം അമേരിക്കയുടെ അന്തര്‍വാഹിനി കപ്പല്‍ ഉപയോഗിച്ച് ഒരു ശത്രു കപ്പലിനെ തകര്‍ക്കുന്ന ആദ്യ സംഭവമാണ് ഇതാദ്യമായിരുന്നു.
ഇന്ത്യന്‍ നാവികരുമായുള്ള സംയുക്ത നാവിക അഭ്യാസത്തിനു ശേഷം മടങ്ങുമ്പോഴാണ് കപ്പല്‍ തകര്‍ത്തത്. കഴിഞ്ഞ മാസം 18 മുതല്‍ 25 വരെ ബംഗാള്‍ ഉള്‍ക്കടലില്‍ മിലാന്‍ ഇന്റര്‍നാഷണല്‍ ഫ്‌ലീറ്റ് റിവ്യൂവില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു യുദ്ധക്കപ്പലായ ഐറിസ് ദേന ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് മടങ്ങുമ്പോഴാണ് അന്താരാഷ്ട്ര സമുദ്രത്തില്‍ വെച്ച് ആക്രണം നടന്നത്.
അമേരിക്കന്‍ ആക്രമണത്തില്‍ ഐറിസ് ദേനയിലെ 87 കൊല്ലപ്പെട്ടതായാണ് പ്രാഥമീക റിപ്പോര്‍ട്ടുകള്‍. 30 നാവികരെ ശ്രീലങ്കന്‍ നാവികസേന രക്ഷപ്പെടുത്തി. ഇവരെ തെക്കന്‍ തുറമുഖ നഗരമായ ഗാലെയിലെ കരാപിതിയ ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചു.
യുഎസ് സൈന്യം പങ്കുവെച്ച വീഡിയോയില്‍ കപ്പല്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ വ്യക്തമാണ്. കപ്പല്‍ ശാന്തമായ വെള്ളത്തിലൂടെ നീങ്ങുന്നതാണ് ആദ്യം കാണുന്നത്. പിന്നീട് അമരത്തിനടുത്ത് പെട്ടെന്ന് ഒരു വലിയ സ്‌ഫോടനം പൊട്ടിപ്പുറപ്പെടുകയും വലിയ പുകപടലം ഉയരുകയും ചെയ്യുന്നത് കാണാം.
Iran calls US attack on Iranian ship ‘American brutality’ at sea Iran calls US attack on Iranian ship ‘American brutality’ at seaIran calls US attack on Iranian ship ‘American brutality’ at sea













