ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്ക് വഴി കടന്നുപോകുന്ന ഓരോ കപ്പലുകള്‍ക്കും ഇറാന്‍ ഈടാക്കുന്നത് 19 കോടി ഇറാനി യന്‍ പാര്‍ലമെന്റ് ദേശീയ സുരക്ഷാ സമിതി അംഗം അലാവുദ്ദീന്‍ ബ്രൂജെര്‍ഡിയെ ഉദ്ധരിച്ച് ഇറാന്‍ ഇന്റര്‍നാഷ്ണലാണ് ഈ കാര്യം വ്യക്തമാക്കിയത്. ഹോര്‍മൂസ് കടലിടുക്കില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കു ന്നതിന്റെ ഭാഗമായാണ് ഇറാന്‍ ഇത്തരത്തിലൊരു നിലപാട് കൈക്കൊ ള്ളുന്നതെന്നാണ് സൂചന. യുദ്ധത്തിന് വലിയ ചെലവുകളുണ്ട്. അതിനാല്‍ ഹോ ര്‍മുസ് കടലിടുക്കിലൂടെ കടന്നുപോ കുന്ന കപ്പലുകളില്‍ നിന്ന് ട്രാന്‍സിറ്റ് ഫീ ഈടാ ക്കേണ്ടത് സ്വാഭാവിക മാണെന്നു് ഇറാ നിയന്‍ സ്റ്റേറ്റ് മീഡിയയില്‍ സംസാരിക്കവെ ബ്രൂജെര്‍ഡി പറഞ്ഞു.
കഴിഞ്ഞ മാസം 28 നാണ ലോകത്തിലെ എണ്ണ-വാതക വിതരണത്തിന്റെ അഞ്ചി ലൊന്ന് ഭാഗവും കടന്ന് പോകുന്ന സു പ്രധാന പാത ഇറാന്‍ അടച്ചത്. ആഗോള ഇന്ധന നീക്കത്തിന്റെ 20 ശതമാനവും നടക്കുന്ന ഹോര്‍മുസ് കടലിടുക്ക് മാര്‍ച്ച് ആദ്യ വാരം മുതല്‍ ഇറാന്റെ നിയന്ത്ര ണത്തിലാണ്. ഇതോടെ ആഗോള വിപണി യില്‍ എണ്ണവില കുതിച്ചുയര്‍ന്നു. എന്നാല്‍ തങ്ങളുടെ ശത്രുരാജ്യത്തിന്റെയും അവരെ പിന്തുണയ്ക്കുന്നവരുടേയും കപ്പലുകളുടെ ഗതാഗതമാണ് തടസപ്പെടുത്തി യിട്ടുള്ള തെന്നാണ് ഇറാന്റെ നിലപാട്.
ഇതിനിടെ ജപ്പാന്റെ കപ്പലുകള്‍ക്ക് അനുമതി നല്‍കാന്‍ തയ്യാറാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയിരുന്നു. രണ്ട് ഇന്ത്യന്‍ എല്‍ പിജി കപ്പലുകള്‍ക്കും ഒരു പാകിസ്ഥാന്‍ എണ്ണക്കപ്പലിനും ഇറാന്‍ നേരത്തെ യാത്രാ അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയോടെ രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ കൂടി കടലിടുക്ക് കടക്കാന്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Iran charges Rs 16 crore each for ships passing through the Strait of Hormuz











