അമേരിക്കന്‍ വിമാന വാഹിനിക്കപ്പലായ യുഎസ്എസ് ഏബ്രഹാം ലിങ്കണ്‍ ആക്രമിച്ചതായി ഇറാന്‍

അമേരിക്കന്‍ വിമാന വാഹിനിക്കപ്പലായ യുഎസ്എസ് ഏബ്രഹാം ലിങ്കണ്‍ ആക്രമിച്ചതായി ഇറാന്‍

ടെഹ്‌റാന്‍: അമേരിക്കാന്‍  വിമാനവാഹിനി കപ്പലായ യുഎസ്എസ് ഏബ്രഹാം ലിങ്ക ണെ ആക്രമിച്ചതായി അവകാശ വാദ വുമായി ഇറാന്‍. കപ്പലിനെതിരേ മിസൈ ലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്ര മണം നടത്തിയതയാണ് ഇറാന്‍ അവകാശപ്പെട്ടത്.

ആക്രമണമത്തില്‍ വിമാനവാഹിനി കപ്പ ലിന് കേടുപാടുകള്‍ പറ്റുകയയും ഇതേ തുട ര്‍ന്ന് കപ്പല്‍ ഇറാന്റെ സമുദ്രാതിര്‍ത്തി യില്‍ നിന്നും 340 കിലോമീറ്റര്‍ അകലെ നിന്നും പിന്‍മാറിയതായും ഇറാന്‍ ഇസ്ലാമിക് റെവ ല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ ആര്‍ ജിസി) അവകാശപ്പെട്ടു.

വിമാനവാഹിനിക്കപ്പലിനു നേരെ എത്തിയ ഇറാനിയന്‍  കപ്പലിന് നേരെ വെടിയു തിര്‍ത്തതായി യുഎസ് സേന പറഞ്ഞു.
ഇറാന്‍ ആക്രമിച്ചു എന്ന അവകാശവാദം  യുഎസ് സ്ഥിരീകരിച്ചിട്ടില്ലെന്നും സിബിഎ സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ ഔട്ട്ലെറ്റ് പ്രസ് ടിവിയുടെ റിപ്പോര്‍ട്ട് പ്രകാരം, ഒമാന്‍  തീരത്തിനു സമീപത്തു വെച്ചാണ്  ഇസ്ലാമിക് റെവല്യൂ ഷണറി ഗാര്‍ഡ് കോര്‍പ്‌സ്  യുഎസ്എസ് ഏബ്രഹാം ലിങ്കണു നേരെ ആക്രമണം നടത്തിയത്.

ഇറാന്റെ സൈനീക നീക്കത്തെ തുടര്‍ന്ന് വിമാനവാഹിനി കപ്പല്‍ ഒമാന്‍ തീരത്തു നിന്നും പിന്‍വാങ്ങിയതായും ഇറാന്‍ അവ കാശപ്പെടുന്നു. തങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിനും മേഖലയിലെ വിദേശ സൈനിക സമ്മര്‍ദ്ദം തടയുന്നതിനുമുള്ള  ശ്രമത്തിന്റെ ഭാഗമായാണ് ഇറാനിയന്‍ അധികാരികള്‍ ഈ ഓപ്പറേഷന്‍ രൂപപ്പെടു ത്തിയതെന്നാണ് ഇറാന്റെ നിലപാട്.

Iran claims it attacked the US aircraft carrier USS Abraham Lincoln

Share Email
Top