അമേരിക്കയുമായി ചര്‍ച്ചയ്ക്ക് നീക്കമെന്ന വാര്‍ത്തകള്‍ തളളി ഇറാന്‍

അമേരിക്കയുമായി ചര്‍ച്ചയ്ക്ക് നീക്കമെന്ന വാര്‍ത്തകള്‍ തളളി ഇറാന്‍

ടെഹ്‌റാന്‍: അമേരിക്കയുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ഇറാന്‍ ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചുവെന്നു തരത്തിലുള്ള വാര്‍ത്തകള്‍ നിഷേധിച്ച് ഇറാന്‍. ഇറാന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അമേരിക്കയുമായി യാതൊരു ചര്‍ ച്ചയ്ക്കും സാധ്യതയില്ലെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി എന്‍ബി സി ന്യൂസ് അവതാരകനായ ടോം ലാമാസിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറാനിയന്‍ നാവിക കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് കഠിനമായി ഖേദിക്കേണ്ടി വരുമെന്നും ടെഹ്റാന്‍ മുന്നറിയിപ്പ് നല്‍കി. ഇതിനിടെ അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത സൈനീക നീക്കത്തിനെതിരേ ഇറാന്‍ തുടര്‍ച്ചയായ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. ഇത് മേഖലയിലുടനീളം സ്‌ഫോടനങ്ങള്‍ക്ക് കാരണമായി.

മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആയിരക്കണക്കിന് അമേരിക്കക്കാര്‍ കുടുങ്ങിക്കിടക്കുന്ന സംഭവത്തില്‍ ട്രംപ് ഭരണകൂടത്തിനെതിരേ രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്. സൈനീക നീക്കം നടക്കുന്നതിനു മുമ്പേ മിഡില്‍ ഈസ്റ്റില്‍ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ പൗരന്‍മാര്‍ അവിടങ്ങളില്‍ നിന്നും മാറുന്നതിനു വേണ്ട നടപടികള്‍ ഒന്നും ഭരണകൂടം കൈക്കൊണ്ടില്ലെന്ന വിമര്‍ശനവും ശക്തമാണ്. ഇസ്ര യേല്‍ ലബനോനില്‍ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അതിശക്തമായി തുടരുകയാണ്.

Iran denies reports of move for talks with US

Share Email
LATEST
Top