ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം 13-ാം ദിനത്തിലേക്ക്: ദുബായിലേക്ക് ഡ്രോണ്‍ തൊടുത്ത് ഇറാന്‍; ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം 13-ാം ദിനത്തിലേക്ക്: ദുബായിലേക്ക് ഡ്രോണ്‍ തൊടുത്ത് ഇറാന്‍; ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു

ടെഹ്‌റാന്‍: ഇസ്രയേല്‍ -ഇറാന്‍ സംഘര്‍ഷം 13-ാം ദിവസത്തിലേക്ക് കടന്നതോടെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ കൂടുതല്‍ അസ്ഥിരത. അമേരിക്കന്‍ സൈന്യത്തിന് താവളം നല്കിയിട്ടുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്കു നേരെ ഇറാന്‍ ആക്രമണം നടത്തുന്നതി നാല്‍ ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം ഓറോ ദിവസവും കൂടുതല്‍ രാജ്യങ്ങളെ പ്രതികൂലമയാി ബാധിക്കുകയാണ്.

ഹോര്‍മൂസ് കടലിടുക്കുവഴിയുളള കപ്പല്‍ ഗതാഗതത്തിനു നേരെ ആക്രമണം നടത്തിയതോടെ ലോക വിപണിയിലേക്കുള്ള എണ്ണ നീക്കത്തിന്റെ അഞ്ചിലൊന്നു സ്തംഭനാവസ്ഥിയിലായിരിക്കയാണ്. ഇത്തരമൊരു പശ്ചാത്തലത്തില്‍ എ്ണ്ണ വിലയും കുതിച്ചുകയറുകയാണ്. ഇതു പിടിച്ചു നിര്‍ത്താന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ കരുതല്‍ ശേഖരത്തില്‍ നിന്നും എണ്ണ വിപണിയിലേക്ക് ഇറക്കാനുള്ള നാക്കവും ആരംഭിച്ചുയ

സംഘര്‍ഷം തുടരുന്നതിനിടെ ഇതുവരെ ഇറാനിലെ 5,500-ലധികം കേന്ദ്രങ്ങള്‍ ആക്രമിച്ചതായി അമേരിക്കന്‍ സേന അവകാശപ്പെടുന്നു. ടെഹ്റാനിലേക്ക് അമേരിക്കന്‍ ഇസ്രയേല്‍ സംയുക്ത വ്യോമാക്രമണം തുടരുകയാണ്. ഇതിനു പ്രതികാരമായി ഇറാന്‍ ഇന്ന്ദുബായ് ക്രീക്ക് ഹാര്‍ബറിനടുത്തേക്ക് ഡ്രോണ് ആക്രമണം നടത്തി. ഇതേ തുടര്‍ന്ന് ഇവിടെ നിന്നും ആളുകളെ ഒഴിപ്പിച്ചു. ദുബായ് ക്രീക്ക് ഹാര്‍ബറിനടുത്തുള്ള ഒരു കെട്ടിടത്തിലാണ് ഡ്രോണ്‍ വീണതെന്നു ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

ലെബനോനു നേര്‍ക്ക് ഇസ്രയേല്‍ നടത്തിയ ആക്രമണച്ചില്‍ ബെയ്റൂട്ടില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു .വ്യാഴാഴ്ച പുലര്‍ച്ചെ ബെയ്റൂട്ടിലെ റാംലെറ്റ് അല്‍-ബൈദ കടല്‍ത്തീരത്ത് നടന്ന ആക്രമണത്തില്‍ കുറഞ്ഞത് ആറ് പേര്‍ കൊല്ലപ്പെട്ടതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. ഇസ്രായേല്‍ ആക്രമത്തില്‍ ലെബനനില്‍ 600 ലധികം പേര്‍ഇതുവരെ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 800,000 പേര്‍ പാലായനം ചെയ്യേണ്ടി വന്നതായും ലെബനോന്‍ അധികൃതര്‍ വ്യക്തമാക്കി.

ഇതിനിടെ വ്യാഴാഴ്ച്ച പുലര്‍ച്ചെ ജറുസലേമില്‍ വ്യോമാക്രമണ സാധ്യത മുന്നറിയിപ്പായി സൈറണുകള്‍ മുഴങ്ങി. ഹിസ്ബുള്ള ഇസ്രായേല്‍ പ്രദേശത്തേക്ക് തൊടുത്ത റോക്കറ്റു കളും ഡ്രോണുകളും വെടിവച്ചിട്ടു. ഇറാനില്‍ നിന്നുള്ള മിസൈല്‍ ഭീഷണി കളെ തടയാന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജീവ മാക്കിയിട്ടു ണ്ടെന്ന്ഇസ്രായേല്‍ സൈന്യം അറിയിച്ചു.

ഇറാഖില്‍ നിന്നും എണ്ണയുമായി പോയ രണ്ട് വിദേശ ടാങ്കറുകള്‍ക്ക് പ്രാദേശിക ജലാതിര്‍ത്തിയില്‍ വച്ച് അജ്ഞാതരുടെ ആക്രമണത്തില്‍ തീപിടിച്ചതായി ഇറാഖ് തുറമുഖ അധികൃതര്‍ ബുധനാഴ്ച അറിയിച്ചു. ഇറാഖി ഇന്ധന എണ്ണ കൊണ്ടു പോകുന്നതിനിടെ കപ്പലുകള്‍ ലക്ഷ്യമിട്ടാണ് വെടിവയ്പ് ഉണ്ടായതെന്നും തുടര്‍ന്ന് രണ്ട് കപ്പലുകളിലും തീപിടുത്തമുണ്ടായതായും ഇറാഖിലെ ജനറല്‍ കമ്പനി ഫോര്‍ പോര്‍ട്ട്സിന്റെ ഡയറക്ടര്‍ ജനറല്‍ ഫര്‍ഹാന്‍ അല്‍-ഫാര്‍ട്ടൗസി റോയിട്ടേഴ്സിനോട് പറഞ്ഞു.

Iran-Israel conflict enters 13th day: Iran fires drone at Dubai; six killed in Israeli attack in Beirut

Share Email
LATEST
Top