ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം പരിഹരിക്കാനായി ഇറാനുമായി ചര്‍ച്ച നടത്തിയെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പരാര്‍ശത്തെ പരി ഹസിച്ചുകൊണ്ട് ഇറാന്‍ രംഗത്ത്. ഇറാന്റെ സംയുക്തസേനാ കമാന്‍ഡ് വക്താവ് ഇബ്രാഹിം സൊല്‍ഫഖാരിയാണ് ട്രംപിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
അമേരിക്കയുമായി കരാറിലെത്താന്‍ ആരും ആഗ്രഹിക്കുന്നില്ലെന്നും .
അമേരിക്കയുടെ ആഭ്യന്തരസംഘര്‍ഷങ്ങളെക്കുറിച്ച് ചര്‍ച്ചനടത്തുന്ന അവസ്ഥ യിലെത്തിയോ എന്നുമായിരുന്നു കൈസീക വക്താവിന്റെ പരിഹാസം. അമേരിക്ക യുമായി കരാര്‍ ഉണ്ടാക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല. ഇറാന്റെ വാക്ക് യുദ്ധം ആരംഭിച്ച ആദ്യദിനംമുതല്‍ ഒന്നുതന്നെയാണെന്നും ഇപ്പോഴെന്നല്ല ഒരിക്കലും കരാറുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇറാനും യുഎസും തമ്മില്‍ ആണവ ചര്‍ച്ച നടക്കുന്നതിനിടെയയായിരുന്നു ട്രംപ് ഏകപക്ഷീയമായി ഇറാനെ ആക്രമിച്ചതെന്നും അത് ‘നയതന്ത്രചതി’യാണെന്നും ഇനി അത്തരം ചര്‍ച്ചകള്‍ നിരര്‍ഥകമാണെന്നും ഇറാന്‍ വിദേശകാര്യവക്താവ് ഇസ്മായില്‍ ബെഘായി പറഞ്ഞു. അതിനിടെ, ഇറാന്‍ യുദ്ധം തീര്‍ക്കുന്നത് സംബന്ധിച്ച തങ്ങളുടെ നയതന്ത്രശ്രമത്തെക്കുറിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ആശയവിനിമയം നടത്തി.
Iran mocks Trump’s claim of negotiating with Iran













