ഇറാനിലെ സ്കൂളിന് നേരെ ആക്രമണം നടത്താൻ ഉത്തരവിട്ട അമേരിക്കൻ ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ പുറത്തുവിട്ട് ഇറാൻ 

ഇറാനിലെ സ്കൂളിന് നേരെ ആക്രമണം നടത്താൻ ഉത്തരവിട്ട  അമേരിക്കൻ ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ പുറത്തുവിട്ട് ഇറാൻ 

ടെഹ്റാന്‍: അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ സൈനിക നീക്കം ആരംഭിച്ച ആദ്യദിനം ഇറാനിലെ സ്കൂളിൽ നേരെ ബോംബ് ആക്രമണം നട ത്താൻ ഉത്തരവിട്ട നാവികസേന ഉദ്യോഗ സ്ഥരുടെ ചിത്രങ്ങൾ പുറത്തുവിട്ട് ഇറാൻ സൈന്യം.

അമേരിക്കന്‍ യുദ്ധക്കപ്പലായ യുഎസ്എ സ് സ്പ്രുവാന്‍സിലെ കമാന്‍ഡിങ് ഓഫീസ ര്‍ എല്‍ആര്‍ ടേറ്റ്, എക്സിക്യൂട്ടീവ് ഓഫീസര്‍ ജെഫ്രി ഇ. യോര്‍ക്ക് എന്നിവരുടെ ചിത്രങ്ങ ളാണ് പുറത്തുവിട്ടിരിക്കുന്നത്.

‘ഈ രണ്ട് ഈ കുറ്റവാളികളെ ഓര്‍ത്തുവെ ക്കണമെന്നും ടോംഹോക്ക് വിഭാഗ ത്തില്‍ പ്പെട്ട മിസൈലുകള്‍ മൂന്ന് തവണ സ്‌കൂളിന് നേരെ തൊടുക്കാന്‍ അനുമതി നല്‍കിയത് ഇവരാണെന്നും’ ഇന്ത്യ ഉൾപ്പെടെയുള്ള വി വിധ രാജ്യങ്ങളിലെ ഇറാന്‍ എംബസികള്‍ സാമൂഹികമാധ്യമമായ എക്സില്‍ പങ്കു വെച്ച   പോസ്റ്റിൽ പറയുന്നു  . 

മിനാബിലുള്ള സ്‌കൂളിന് നേരെ മിസൈല്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടത് ഈ   ദ്യോഗസ്ഥരാണെന്നും വ്യക്തമാക്കു ന്നു..യുദ്ധം ആരംഭിച്ച ഫെബ്രുവരി 28 ന്  നടന്ന ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍ പ്പെടെ 175 പേര്‍ കൊല്ലപ്പെട്ടിരുന്നു.

സ്‌കൂളിന് നേര്‍ക്കുണ്ടായ ആക്രമണം കരുതിക്കൂട്ടി നടത്തിയതാണെന്നാണ് ഇറാന്റ ആരോപിക്കുന്നത്. എന്നാല്‍ ആക്രമണം ലക്ഷ്യനിര്‍ണയത്തില്‍ സംഭ.വിച്ച പിഴവാണെന്നാണ് അമേ രിക്കയു ടെ വാദം. സ്‌കൂളിന് സമീപമുള്ള സൈനിക കേന്ദ്രത്തെ ലക്ഷ്യമിട്ടാണ് മിസൈലുകള്‍ തൊടുത്തതെന്നും എന്നാല്‍ സാങ്കേതിക തകരാറോ മറ്റു കാരണ ങ്ങളാലോ  മിസൈലുകള്‍ സ്‌കൂളില്‍ പതിക്കുകയായിരുന്നുവെന്നും യുഎസ് പറയുന്നത്.

Iran releases photos of US officials who ordered attack on Iranian school

Share Email
Top