ഖമേനിയുടെ മരണശേഷം ഇറാന്‍ ലോകത്തിന്റെ പലഭാഗത്തും സ്ലീപ്പര്‍ സെല്ലുകള്‍ സജീവമാക്കിയതായി റിപ്പോര്‍ട്ട്

ഖമേനിയുടെ മരണശേഷം ഇറാന്‍ ലോകത്തിന്റെ പലഭാഗത്തും സ്ലീപ്പര്‍ സെല്ലുകള്‍ സജീവമാക്കിയതായി റിപ്പോര്‍ട്ട്

ടെഹ്‌റാന്‍: ഇറാന്‍ പരമാധികാരി ആയത്തുല്ല അലി ഖമേനിയെ അമേരിക്ക സൈനീകാക്രമണത്തില്‍ വധിച്ചതിനു പിന്നാലെ ഇറാന്‍ ലോകത്തിന്റെ പലഭാഗത്തും സ്ലീപ്പര്‍ സെല്ലുകള്‍ സജീവമാക്കിയതായി റിപ്പോര്‍ട്ട്. ഇത്തരമൊരു സാഹചര്യത്തില്‍ അമേരിക്ക ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ സുരക്ഷാ മുന്‍കരുതല്‍ കൂടുതല്‍ ശക്തമാക്കി.

അമേരിക്കയും ഇസ്രായേലും ഇറാനെതിരേ സംയുക്ത സൈനീക നീക്കം ആരംഭിച്ചതിനു പിന്നാലെ ഇറാന്‍ വിദേശ രാജ്യങ്ങളെ ലക്ഷ്യമിട്ട് ‘സ്ലീപ്പര്‍ സെല്‍ സജീവമാക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു ‘ഓപ്പറേറ്റീവ് ട്രിഗര്‍’ സംബന്ധിച്ചുള്ള സൂചനകള്‍ എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശത്തില്‍ പറയുന്നു. എബിസി ന്യൂസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. രഹസ്യാനേഷണ സംഘത്തിനു ലഭിച്ച സന്ദേശം എന്‍ക്രിപ്റ്റ് ചെയ്തതായിരുന്നു. ‘രഹസ്യ സ്വീകര്‍ത്താക്കള്‍ക്കായി തയാറാക്കിയുള്ളതായിരുന്നു. ഇന്റര്‍നെറ്റിനെയോ മൊബൈല്‍ നെറ്റ്വര്‍ക്കുകളെയോ സഹായമില്ലാതെ രഹസ്യ ഓപ്പറേറ്റീവുകള്‍ക്കോ നിര്‍ദ്ദേശങ്ങള്‍ കൈമാറുന്നതിനാണ് ഇത്തരം സന്ദേശങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഇറാന് പുറത്തുള്ള നിരവധി രാജ്യങ്ങളിലേക്ക് ഒരു പ്രക്ഷേപണ സ്റ്റേഷനില്‍ നിന്നും ആവര്‍ത്തിച്ച് സന്ദേശം അയയ്ക്കുന്നത് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതായി അമേരിക്കയില്‍ നിന്നുള്ള മുന്നറിയിപ്പില്‍ പറയുന്നുവെന്ന് എബിസി റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ അസാധാരണമായ റേഡിയോ-ഫ്രീക്വന്‍സി സിഗ്‌നലുകളുടെ നിരീക്ഷണം ശക്തമാക്കാന്‍ നിയമ നിര്‍വ്വഹണ ഏജന്‍സികളോട് ആവശ്യപ്പെട്ടു.

ഇറാറിലെ സൈനീക നീക്ക പശ്താത്തലത്തില്‍ അമേരിക്കയ്ക്കുള്ളില്‍ പ്രതികാര ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ഇന്റലിജന്‍സ് വിദഗ്ധര്‍ ആശങ്ക ഉന്നയിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. യുഎസില്‍ ഹിസ്ബുള്ളയോ ഹമാസോ അക്രമാസക്തമായ രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ഫെബ്രുവരി 28 ന് യുഎസ് ഇറാനില്‍ ആക്രമണം നടത്തിയതിന് ശേഷം, എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ ‘ഭീകരവിരുദ്ധ, ഇന്റലിജന്‍സ് ടീമുകളോട് അതീവ ജാഗ്രത പാലിക്കാനും ആവശ്യമായ എല്ലാ സുരക്ഷാ സഹായങ്ങളും സജ്ജമാക്കാനും” ഉത്തരവിട്ടിരുന്നു

ലോസ് ഏഞ്ചല്‍സ്, മിയാമി, ന്യൂയോര്‍ക്ക് തുടങ്ങിയ പ്രധാന അമേരിക്കന്‍ നഗരങ്ങളിലെ നേതാക്കള്‍ ആരാധനാലയങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍ എന്നിവയുള്‍പ്പെടെ സെന്‍സിറ്റീവ് പ്രദേശങ്ങളില്‍ കൂടുതല്‍ ശക്തമായ പട്രോളിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്.

Iran reportedly activated sleeper cells in many parts of the world after Khamenei’s death

Share Email
LATEST
More Articles
Top