ടെഹ്‌റാന്‍: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച നിബന്ധനകള്‍ക്ക് മറുപടിയുമായി ഇറാന്‍. ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനീക താവളങ്ങള്‍ അടച്ചുപൂട്ടണ മെന്നതുള്‍പ്പെടെയുള്ള അതിശക്തമായ ആവശ്യങ്ങളാണ് ഇറാന്‍ മുന്നോട്ടു വെച്ചിരിക്കുന്നത്. കൂടാതെ ഹോര്‍മൂ്‌സ് കടലിടുക്കുവഴി കടന്നുപോകുന്ന കപ്പലുക ള്‍ക്ക് ഇറാന്‍ ഫീസ് ഈടാക്കുന്നതിനും അനുമതി നല്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചു.
യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിനായി വലിയ മാനദണ്ഡങ്ങളാണ് ഇറാന്‍ മുന്നോട്ടു വെച്ചിരിക്കുന്നത്.ഇതേസമയം അമേരിക്കയും ഇറാനും തമ്മില്‍ മധ്യസ്ഥര്‍ മുഖേനെ പചര്‍ച്ച ആരംഭിച്ചിട്ടുണ്ടെന്നും സൂചനകള്‍ ഉണ്ട്.
ഗള്‍ഫ് മേഖലയിലെ എല്ലാ അമേരിക്കന്‍ താവളങ്ങളും അടയ്ക്കുക, യുദ്ധത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് സാമ്പത്തിക പരിഹാരം നല്‍കുക, ഹിസ്ബു ള്ളക്കെതി രെ ഇസ്രായേല്‍ നടത്തുന്ന സൈനിക നടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. കൂടാതെ, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതകളിലൊന്നായ ഹോര്‍മുസ് കടല്‍പ്പാതയിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ഫീസ് ഈടാക്കാനുള്ള അവകാശവും ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹോര്‍മുസ് കടല്‍പ്പാതയെ സംബന്ധിച്ച് ഇറാന്റെ നിയന്ത്രണത്തില്‍ വരുന്നതിന് തുല്യമായ ഒരു പുതിയ ക്രമീകരണം വേണമെന്നതും, ഭാവിയില്‍ ശത്രുത വീണ്ടും ആരംഭിക്കില്ലെന്ന ഉറപ്പും ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനെതിരായുള്ള എല്ലാ സാമ്പത്തീക ഉപരോധങ്ങളും പിന്‍വലിക്കണമെന്ന ആവശ്യം ഇറാന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ അഞ്ചു വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കുന്നതും യുറേനിയം സമ്പുഷ്ടീകരണം കുറയ്ക്കു ന്നതും ഇറാന്‍ പരിഗണിച്ചേക്കാം. 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം സംഭരണത്തില്‍ ചര്‍ച്ച നടത്താനും ശേഷി ക്കുന്ന സെന്‍ട്രിഫ്യൂജുകള്‍ അന്താ രാഷ്ട്ര ആണവോര്‍ജ ഏജന്‍ സിയുടെ പരിശോ ധനയ്ക്ക് വിധേ യമാക്കാനും ഇറാന്‍ തയാറാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Iran responds to US: Tough conditions, including closing military bases in the Gulf region













