ടെഹ്റാൻ: ഇറാനിലെ ആണവ നിലയത്തിനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്കുമെന്ന് ഇറാൻ. മധ്യ ഇറാനിലെ ഖൊണ്ഡാബ് യുറേനിയം സംസ്ക്‌കരണപ്ലാന്റിൽ ഇസ്ര യേൽ ബോംബിട്ടതിനു പിന്നാ ലെയാണ് ഇറാന്റെ പ്രതികരണം.
നിലവിൽ ആളപായമോ, ആണവവികിരണ ഭീഷണിയോ ഇല്ലെന്ന് ഇറാൻ വ്യക്തമാക്കി. അതി ശക്തമായ തിരിച്ചടി യുഎസിനും ഇസ്രയേലിനും നല്കുമെന്നും ഇറാൻ വ്യക്തമാക്കി.
യുഎസ്-ഇസ്രയേൽ സഖ്യ രാജ്യങ്ങളിലെ തുറമുഖങ്ങളിൽനിന്നോ തിരിച്ചോ ഉള്ള കപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെ കടത്തിവിടില്ലെന്ന് ഇറാൻ സേനാവിന ഭാഗമായ റവലൂഷനറി ഗാർഡ് (ഐആർജിസി) പ്രഖ്യാപിച്ചു.
ഹോർമുസ് കടലിടുക്കിലൂടെ ചരക്കുകപ്പലുകൾ ഇറാൻ സേനാവി ഭാഗമായ റവലൂഷനറി ഗാർഡിന്റെ (ഐആർജിസി) അനുമതിയോടെ മാത്രം കടത്തിവിടുന്ന സംവിധാനത്തിലേക്ക് ഇറാൻ കടന്നു.
സുരക്ഷാപരിശോധനയ്ക്കുശേഷം മാത്രം കപ്പലുകൾ കടത്തിവിടുന്ന സംവിധാനം ഏർപ്പെടുത്തിയതായി ഇറാൻ ഐക്യരാ ഷ്ട്രസംഘടനയുടെ സമുദ്രഗതാഗത അതോറിറ്റിയായ ഇൻ്റർനാഷനൽ മാരിടൈം ഓർഗനൈസേഷനെ (ഐഎംഒ) ചൊവ്വാഴ്‌ച അറിയിച്ചിരുന്നു. കപ്പൽസു രക്ഷ ഉറപ്പുവരുത്താനുള്ള മുൻകരുതൽ നടപടിയാണിതെന്നും വിശദീകരിച്ചു. ഇതിനായി ചരക്കുകപ്പലുകൾ ഇറാൻ്റെ സമുദ്ര മേഖലയിൽ പ്രവേശിച്ച് സേനയുടെ അനുമതി വാങ്ങിയശേഷമാണു ഹോർമുസ് കടലിടുക്കിലേക്കു തിരിയേണ്ടത്. ടോൾ ബൂത്തിനു തുല്യമായ സമ്പ്രദായമാണിത്.
Iran says it will retaliate against Israel for attack on nuclear plant













