ടെഹ്റാൻ : ഇറാനിൽ അമേരിക്കയുടെയും ഇറാന്റെയും സേന സംയുക്തമായി സൈ നിക നീക്കം നടത്തുന്ന സാഹചര്യ ത്തിൽ ഇനിയൊരു നയതന്ത്ര ചർച്ചയ്ക്കും സ്ഥാന മില്ലെന്ന് ഇറാൻ. ഇറാന്റെ പരമോന്നത നേതാവിന്റെ വിദേശനയ ഉപദേഷ്ടാവ് കമാൽ ഖരാസിയാണ് ഇക്കാര്യം അറി യിച്ചത്
സിഎൻഎന്നിന് നൽകിയ അഭിമുഖത്തി ലാണു ഖരാസി ഇറാനിയൻ നിലപാട് വ്യക്ത മാക്കിയത്. അമേരിക്കൻ പ്രസിഡന്റ് ട്രംപ് വാഗ്ദാനങ്ങൾ പാലിക്കില്ലെന്നും വഞ്ചിക്കു മെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകൾ തുടരവെ അവർ തങ്ങളെ ആക്രമിച്ചെന്നും ഖരാസി പറഞ്ഞു. യുഎസുമായി ഇറാന് ഭാവിയിൽ ചർച്ച നടത്താൻ സാധിക്കുമെ ന്നു തോന്നുന്നില്ലെന്നും ഖരാസി പറഞ്ഞു.
യുഎസും ഇസ്രയേലും ഇറാനെ വീണ്ടും ആക്രമിക്കില്ലെന്നു ഉറപ്പ് ലഭിച്ചാൽ മാത്രമേ ഇനിയൊരു ചർച്ചക്ക് എന്തെങ്കിലും സാധ്യത യുള്ളൂ. ഇറാനിലെ പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ ട്രംപിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നും ഖരാസി പറഞ്ഞു.
ഇറാനികൾക്ക് അവരുടെ കാര്യങ്ങൾ സ്വന്ത മായി കൈകാര്യം ചെയ്യാൻ കഴിവുണ്ട്. മുജ് തബ ഖമനയിയെ തിരഞ്ഞെ ടുത്തതിലൂടെ അതു തെളിയിച്ചതായും ഖരാസി പറഞ്ഞു.
Iran says no more diplomatic talks with US













