യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നില്‍ മൂന്നു നിബന്ധനകള്‍ മുന്നോട്ടു വെച്ച് ഇറാന്‍

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നില്‍ മൂന്നു നിബന്ധനകള്‍ മുന്നോട്ടു വെച്ച് ഇറാന്‍

ടെഹ്‌റാന്‍: തങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന മൂന്നു നിബന്ധനകള്‍ അമേരിക്കയും ഇസ്രയേലും അംഗീകരിച്ചാല്‍ യുദ്ധം അവസാനിപ്പിക്കാനും സമാധാനത്തിനും തയാറാണെന്നു ഇറാന്‍. ഇറാന്റെ പരമാധികാരം അംഗീകരിക്കണമെന്നും ഇതുവരെയുള്ള നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കണമെന്നും ഭാവിയില്‍ സംഘര്‍ഷങ്ങളുണ്ടാകാതിരിക്കാന്‍ രാജ്യാന്തര തലത്തിലെ കരാര്‍ ഉറപ്പാക്ക ണണെന്നുമാണ് ഇറാന്‍ മുന്നോട്ടു വെയ്ക്കു ന്ന നിബന്ധനകള്‍.

ഇക്കാര്യങ്ങള്‍ അംഗീകരിച്ചാല്‍   യുദ്ധം അവസാനിപ്പിക്കാമെന്നാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സമാധാനത്തിനായുള്ള ഇറാന്റെ പ്രതി ബദ്ധത  ഉറപ്പാക്കാം. എന്നാല്‍ ഇസ്രയേല്‍ ഭരണകൂടവും യുഎസും  ആരംഭിച്ച  ഈ യുദ്ധം അവസാനി പ്പിക്കാനുള്ള ഏക മാര്‍ഗം ഇറാന്റെ നിയമാനുസൃത അവകാശങ്ങള്‍ അംഗീകരിക്കണ മെന്നതാണ്.

ഇക്കാര്യത്തില്‍ ഉറപ്പുണ്ടെങ്കില്‍ ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ തയാറാണെന്ന് മസൂദ് പെസഷ്‌കിയാന്‍ വ്യക്തമാക്കി.  
ഇറാനും  അമേരിക്കയും  സംഘര്‍ഷം തുടരുന്നതിനിടെ പരസ്പരം പോര്‍വി ളികളുമായി രംഗം കൂടുതല്‍ കലുഷി തമാക്കുകയാണ്.. ഹോര്‍മുസ് കടലിടു ക്കിലൂടെയുള്ള കപ്പല്‍ ഗതാഗതംതടയുന്ന തരത്തില്‍ ഇറാന്‍ എന്തെങ്കിലും ചെയ്താല്‍ നിലവിലുള്ളതിനേക്കാള്‍  ഇരുപത് മടങ്ങ് ശക്തിയോടെ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

ഇതിനു പിന്നാലെ ട്രംപിനുനേരെ ഭീഷണിയുമായി ഇറാന്‍ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ സെക്രട്ടറി അലി ലാരിജാനി രംഗത്തെത്തി. ഹോര്‍മുസ് കടലിടുക്കിലൂടെ എണ്ണ കപ്പലുകള്‍ കടത്തിവിടില്ലെന്ന് ഇസ്ലാമിക് റെവല്യൂഷ ണറി ഗാര്‍ഡ് വ്യക്തമാക്കി.

Iran sets three conditions for US and Israel to end war

Share Email
LATEST
Top