ടെഹ്റാന്‍: ഇറാനെതിരായ ആക്രമണം അമേരിക്കയും ഇസ്രയേലും തുടര്‍ന്നാല്‍ ഗള്‍ഫ് മേഖലയില്‍ നിന്നും ഒരു ലിറ്റര്‍ എണ്ണപോലും കയറ്റുമതി ചെയ്യാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഇറാന്‍. ഉടന്‍ യുദ്ധം അവസാനിക്കുമെന്ന ട്രംപിന്റെ പരാമര്‍ശത്തിനു പിന്നാലെയായിരുന്നു ഇറാന്‍ ഐആര്‍ജിസിയുടെ ഈ പ്രഖ്യാപനം. ഹോര്‍മുസ് കടലിടുക്കിലൂടെ എണ്ണ ടാങ്കറുകള്‍ക്ക് അകമ്പടി സേവിക്കാന്‍ യുഎസ് നാവികസേനയെ വിന്യസിക്കാനും പദ്ധതിയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഇറാന്‍ തങ്ങളുടെ നിലപാട് കൂടുതല്‍ കര്‍ക്കശമാക്കി ക്കൊണ്ടുള്ള പ്രതികരണം നടത്തിയത്. ഇറാന്റെ വിപ്ലവ ഗാര്‍ഡുകള്‍ (ഐആര്‍ജിസി) യുദ്ധത്തിന്റെ അവസാനം നിര്‍ണയിക്കുമെന്ന് പറഞ്ഞതായും യുഎസും ഇസ്രായേലും ആക്രമണം തുടര്‍ന്നാല്‍ മേഖലയില്‍ നിന്ന് ‘ഒരു ലിറ്റര്‍ എണ്ണ’ കയറ്റുമതി ചെയ്യാന്‍ ടെഹ്റാന്‍ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കിയതായും ഐആര്‍ജിസി വക്താവിനെ ഉദ്ധരിച്ച് ചൊവ്വാഴ്ച സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ടുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമേനി സ്ഥാനമേറ്റെടുത്തതിനു പിന്നാലെയാണ് ഈ പ്രതികരണം. ഹോര്‍മുസ് കടലിടുക്കിനുള്ളില്‍ ഗതാഗതം തടയുന്നതില്‍ എന്തെങ്കിലുംനടപടി ഇറാന്‍ ചെയ്താല്‍, ഇതുവരെ ആക്രമിച്ചതിനേക്കാള്‍ ഇരുപത് മടങ്ങ് കഠിനമായി അമേരിക്ക അവരെ ആക്രമിക്കുമെന്നും ഒരു രാഷ്ട്രമെന്ന നിലയില്‍ ഇറാനെ വീണ്ടും ഒരിക്കലും പുനര്‍നിര്‍മ്മിക്കുന്നത് അസാധ്യമാക്കുന്ന തരത്തില്‍ നശിപ്പിക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി.
.
Iran threatens not to allow even a liter of oil to be exported from the Middle East if US and Israel continue to attack













