കര യുദ്ധത്തിനു നീക്കം നടത്തിയാൽ അമേരിക്ക നേരിടേണ്ടി വരുന്ന പ്രത്യാഘാതം വലുതെന്ന് ഇറാൻ

കര യുദ്ധത്തിനു നീക്കം നടത്തിയാൽ അമേരിക്ക നേരിടേണ്ടി വരുന്ന പ്രത്യാഘാതം വലുതെന്ന് ഇറാൻ

ടെഹ്റാൻ: ഇറാനെതിരെ അമേരിക്ക കരയുദ്ധം നടത്തിയാൽ നേരിടേണ്ടിവരുന്ന പ്രത്യാഘാതം വലുതായിരിക്കുമെന്ന് ഇറാ ന്റെ മുന്നറിയിപ്പ്. അത്തരത്തിൽ ഒരു യുദ്ധം ഉണ്ടായാൽ അമേരിക്കൻ സൈനികർ ഇറാ നിലെ സ്രാവുകൾക്ക് ഭക്ഷണമായി മാറു മെന്ന്  ഇറാൻ സൈനിക വക്‌താവ് ഇബ്രാ ഹിം സോൽഫഘാരി തുറന്നടിച്ചു.

അമേരിക്കൻ സൈനികർ ഇറാനെ തിരേ  കരയുദ്ധത്തിനു ശ്രമിച്ചാൽ പേർ ഷ്യൻ കടലിലെ സ്രാവുകൾക്ക് യുഎസ് സൈനികർ  ഭക്ഷണമായി മാറും. അമേ രിക്ക വലിയതോതിൽ സൈനികരെ പശ്ചിമേഷ്യയിലേക്ക് എത്തിക്കുന്നു എന്നതിന് പിന്നാലെയാണ് ഇറാന്റെ ഈ പ്രതികരണം

3500 സൈനികരുമായി  യുഎസ്എസ് ട്രിപ്പോളി എന്ന അമേരിക്കൻ യുദ്ധകപ്പൽ  ഈ മേഖലയിലേക്ക് എത്തുന്നുണ്ട് കൂടാതെ ഇനിയും കൂടുതൽ സൈനികരെ ഈ മേ ഖലയിൽ അമേരിക്ക പ്രഖ്യാപിച്ചിരുന്നു.ഒരു മാസത്തോളമായി തുടരുന്ന ഇറാനെ തി രെയുള്ള സൈനിക നീക്കം ഇതോടെ കൂടു തൽ പ്രത്യാഘാതങ്ങളിലേക്ക് നീങ്ങുമെന്ന് സൂചനയാണ് പുറത്തുവരുന്നത്.

Iran: US will face major consequences if it moves for land war

Share Email
LATEST
Top