യുദ്ധം അവസാനിപ്പിക്കാനായുള്ള കരാറിനായി ഇറാന്‍ ആഗ്രഹിക്കുന്നു: ട്രംപ്

യുദ്ധം അവസാനിപ്പിക്കാനായുള്ള കരാറിനായി ഇറാന്‍ ആഗ്രഹിക്കുന്നു: ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയുമായി ഇപ്പോള്‍ നടക്കുന്ന യുദ്ധം അവസാനിപ്പിക്കാനായി ഇറാന്‍ കരാറിനായി ആഗ്രഹിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായി യുദ്ധം അവസാനിപ്പിക്കാനായുള്ള ചര്‍ച്ചകള്‍ നടത്തുകയാണെന്നും അമേരിക്ക ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുന്നവര്‍ക്ക് കരാന്‍ നടപ്പാക്കണമെന്നു വളരെയേറെ ആഗ്രഹമുണ്ടെന്നും വൈറ്റ് ഹൗസില്‍ നടത്തിയ പ്രതികരണത്തില്‍ ട്രംപ് വ്യക്തമാക്കി.

കരാറിനായി ചര്‍ച്ചകള്‍ നടത്തുന്നുവെന്നു കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞപ്പോള്‍ ഇത്തരത്തിലൊരു ചര്‍ച്ചയും ഇറാന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍ എന്നുമായിരുന്നു ഇറാന്റെ ഭാഗത്തുനിന്നുമുണ്ടായ മറുപടി. ഇതിനിടെ ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണ്. തെക്കന്‍ ലെബനോനില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ മുന്നറിയിപ്പ് നല്കി.

അമേരിക്ക മിഡില്‍ ഈസ്്റ്റിലേക്ക് കൂടുതല്‍ സൈനീകരെ അയയ്ക്കാന്‍ നീക്കം നടത്തുന്നതായി സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധം അവസാനിക്കാനായി തങ്ങള്‍ കാത്തിരിക്കയാണെന്നാണ് ഇറാന്‍ ജനതയുടെ പ്രതികരണം. ഇറാന്‍ റെഡ് ക്രസന്റ് റിപ്പോര്‍ട്ട് പ്രകാരം യുദ്ധം ആരംഭിച്ചതിനു ശേഷം 82,000 കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. ഇതിനിടെ യുദ്ധം അവസാനിപ്പിക്കാനായി 15 ഇനങ്ങള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് അമേരിക്ക ഇറാന് കൈമാറിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുമുണ്ട്.

Iran wants a deal to end the war: Trump

Share Email
Top