റിയാദ്: റിയാദിലെ അമേരിക്കന്‍ എംബസിക്കു നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. ഡ്രോണ്‍ ആക്രമണം സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. റിയാദിലെ യുഎസ് എംബസിയില്‍ രണ്ട് ഇറാനിയന്‍ ഡ്രോണുകള്‍ വീണതായും തീപിടുത്തമുണ്ടായതായും സൗദി പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച പുലര്‍ച്ചെ അറിയിച്ചു.
ആക്രമണത്തെ രൂക്ഷമായ ഭാഷയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിമര്‍ശിച്ചു. ഇതിനുള്ള പ്രതികാരം എന്തായിരിക്കുമെന്ന് നിങ്ങള്‍ക്ക് മനസ്സിലാകുുമെന്നും ട്രംപ് വ്യക്തമാക്കി. ഡ്രോണ്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്നു സൗദി അറേബ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇസ്രയേല്‍-അമേരിക്കന്‍ സംയുക്ത സൈനീക നീക്കത്തിനു പിന്നാലെയാണ് അമേരിക്കയുടെ സേനാ താവളങ്ങള്‍ ഉളള ഗള്‍ഫ് രാജ്യങ്ങള്‍ക്കു നേരെ സൈനീക നടപടിയുമായി ഇറാന്‍ രംഗത്തു വന്നത്. ശനിയാഴ്ച്ച ആരംഭിച്ച സംഘര്‍ഷം ഇപ്പോള്‍ നാലാം ദിവസത്തേയ്ക്ക് കടന്നിരിക്കയാണ്.
എംബസി ആക്രമണത്തെയും ഇറാനുമായുള്ള ഏറ്റുമുട്ടലില്‍ യുഎസ് സൈനിക ഉദ്യോഗസ്ഥരുടെ മരണത്തെയും പരാമര്‍ശിച്ച് ട്രംപ് ‘പ്രതികാരം എന്തായിരിക്കുമെന്ന് നിങ്ങള്‍ക്ക് ഉടന്‍ മനസ്സിലാകും.’ എന്നു കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിന് തൊട്ടുപി ന്നാലെ, റിയാദ്, ജിദ്ദ, ദഹ്റാന്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ പൗരന്മാരോട് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എംബസി സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെ ന്ന് ഉപദേശക സമിതി യുഎസ് പൗരന്മാരോട് ആവശ്യപ്പെട്ടു.
Iranian drone attack on US embassy in Riyadh













