ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ 90 ശതമാനം കുറഞ്ഞു: യുഎസിന് ആവശ്യത്തിലധികം ആയുധങ്ങളുണ്ടെന്നു അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി

ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ 90 ശതമാനം കുറഞ്ഞു: യുഎസിന് ആവശ്യത്തിലധികം ആയുധങ്ങളുണ്ടെന്നു അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി

വാഷിംഗ്ടണ്‍: ഇറാനുമായുള്ള സംഘര്‍ഷം ആറാം ദിവസത്തിലേക്ക് നീണ്ടതോടെ ഇറാന്റെ പ്രതിരോധം കൂടുതല്‍ ദുര്‍ബലമാകുകയാണെന്നും ഇറാനെതിരേ സൈനീക നീക്കത്തിന് അമേരിക്കയ്ക്ക് ആവശ്യത്തിലധികം യുദ്ധോപകരണങ്ങള്‍ ഉണ്ടെന്നും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സത്ത്. അമേരിക്ക മിസൈലുകളുടെയും മറ്റ് യുദ്ധോപകരണങ്ങളുടെയും ആയുധശേഖരം അമിതമായി ഉപയോഗിക്കുന്നുവെന്നത് അടിസ്ഥാന രഹിതമാണെന്നും പ്രതിരോധ സെക്രട്ടറി പറഞ്ഞു.

യുദ്ധത്തിന്റെ തുടക്ക ദിവസത്തെ അപേക്ഷിച്ച് ഇറാനിയന്‍ മിസൈല്‍ ആക്രമണങ്ങള്‍ 90 ശതമാനത്തോളം കുറഞ്ഞതായി മിഡില്‍ ഈസ്റ്റിലെ സേനകളുടെ ഉന്നത യുഎസ് കമാന്‍ഡറായ അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ പറഞ്ഞു. ഡ്രോണ്‍ ആക്രമണങ്ങള്‍ 83 ശതമാനം കുറഞ്ഞുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച കുവൈത്തില്‍ ആറ് അമേരിക്കന്‍ സൈനികരുടെ മരണത്തിന് ഇറാനിയന്‍ ഡ്രോണ്‍ ആക്രമണമാണ് കാരണമായത്.

ഓരോ മിസൈല്‍ നിര്‍മിക്കുന്നതിനും ഏറെ പണംമുടക്ക് ആവശ്യമാണ്. അത് നിര്‍മിക്കാനും ഏറെ സമയം എടുക്കും. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ യുദ്ധോപകരണങ്ങള്‍ അതിവേഗം നിര്‍മിക്കാന്‍ പെന്റഗണ്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. 2025-യുദ്ധോപകരണ സംഭരണത്തിനായി 25 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിപ്പിച്ചു.
കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍, ടെഹ്റാന് ചുറ്റുമുള്ള മേഖലഖല്‍ ഉള്‍പ്പെടെ ഇറാനിലെ 200 ഓളം ലക്ഷ്യങ്ങളില്‍ അമേരിക്കന്‍ വിമാനങ്ങള്‍ ആക്രമണം നടത്തിയതായി കൂപ്പര്‍ പറഞ്ഞു.

എന്നാല്‍ ഇറാനെതിരായ യുദ്ധത്തിന്റെ ചെലവ് വെളിപ്പെടുത്താന്‍ പെന്റഗണ്‍ വിസമ്മതിച്ചു, എന്നാല്‍ പുറത്തുവരുന്ന വിവരമനുസരിച്ച് യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളില്‍ ഏകദേശം 891 മില്യണ്‍ ഡോളര്‍ ചെലവാണ് ഉണ്ടായതെന്നു സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് കണക്കാക്കുന്നു.


Iran’s missile attacks have decreased by 90 percent: US has more than enough weapons, says US Defense Secretary

Share Email
Top